മലയാള സിനിമാരംഗത്ത് ശ്രദ്ധേയമായ ഒരു സഥാനം നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ നേടിയെടുത്തു കഴിഞ്ഞു. ഒരു നടനും സംവിധായകനും എന്നതിലൂപരി താനെഴുതിയ തിരക്കഥകളുടെ പിന്നാമ്പുറ വിശേഷങ്ങൾ ചടുലമായ നർമ്മം കലർത്തി ആവിഷ്‌ക്കരിക്കുകയാണ് “പടച്ചേന്റെ തിരക്കഥകൾ” എന്ന പുസതകത്തിൽ.
ടി..പി..ബാലഗോപാലൻ എം.എ., നാടോടിക്കാറ്റ്, സന്മനസുള്ളവർക്കു സമാധാനം, ഗാന്ധിനഗർ സെക്കന്റ് സട്രീറ്റ്. വരവേൽപ്പ്, സന്ദേശം, തലയിണമന്ത്രം, യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക് തുടങ്ങി ഏറ്റവും അവസാനം തിരക്കഥ എഴുതിയ ഉദയനാണു താരം, കഥ പറയുമ്പോൾ വരെ സാമ്പത്തികമായും കലാപരമായ വിജയം വരിച്ച നാല്‌പതിലതികം ചിത്രങ്ങൾക്ക് തിരക്കഥ എഴിതിക്കഴിഞ്ഞു. ഇവയിലെല്ലാം തന്നെ അഭിനയിക്കുകയും ചെയ്‌തു. വടക്കുനോക്കി യന്ത്രം, ചിന്താവിഷ്‌ടയായ ശൃാമള എന്നീ ചിത്രങ്ങൾ തിരക്കഥായെഴുതി സംവിധാനം ചെയ്‌തു. തിരക്കഥാ കൃത്തുക്കളിൽ എം.ടി.യും പത്മരാജനും കഴിഞ്ഞാൽ അടുത്തയാളാര് എന്ന ചോദ്യത്തിന് ആ രംഗത്തുള്ള പലരുടെയും പേരുകൾ വരുമെങ്കിലും സിനിമയെ ഗൗരവമായി സമീപിക്കുകയും ആസാദ്വകരമാക്കുകയും ചെയ്യുന്ന കൃതഹസതനായ ആൾ എന്ന നിലയിൽ ശ്രീനിവാസന്റെ പേരാണ് മുമ്പന്തിയിൽ വരിക. തിരക്കഥ എഴുതുമ്പോഴനുഭവിക്കുന്ന – ബീജാവാപവും ഗർഭധാരണവും ,പ്രസവവും പോലെ സൃഷി്ടയുടെ പരിണാമങ്ങളിലൂടെ കടന്നുപോകുന്ന അനുഭവം വിവരിക്കുന്ന ഒരു പുസ്‌തകം – അതാണ് ഒലീവ് പബ്‌ളിക്കേഷൻസ് പുറത്തിറക്കിയ ‘പടച്ചോന്റെ തിരക്കഥകൾ’ എന്ന പുസ്‌തകത്തിന്റെ ഉള്ളടക്കം ‘മോശമാണെന്ന കാരണത്താൽ ഞാൻ ചെയ്യാതിരുന്ന അമ്പതോളം സിനിമകളാണ് മലയാള സിനിമക്കുള്ള എന്റെ സംഭാവന. ശ്രീനിവാസൻ മലയാള സിനിമയ്‌ക്ക് നൽകിയ സംഭാവന എന്തെന്നു ചോദ്യത്തിന് അദേഹം നൽകിയ മറുപടിയാണ് ഇപ്പറഞ്ഞ വാക്കുകൾ.
ശ്രീനിവാസൻ ജീനിയസ്സായ ഒരു സിനിമക്കാരനാണെന്ന് പലരും പറയുകയും ചിലരെല്ലാം ആ രീതിയിൽ എഴുതുകയു ചെയ്‌തപ്പോൾ അത് ശരിയാണെന്ന് താൻ ധരിച്ചെന്നും അതനുസരിച്ച് ഗൗരവക്കാരനാണെന്ന് ഭാവിച്ച്. അധികം സംസാരിക്കാതെ ഒരു ബുദ്ധി ജീവിയുടെ പരിവേഷം സ്വയം കല്പിച്ച് മുന്നോട്ട് പോയപ്പോൾ വന്നുപെട്ട അക്കിടിയോടെയാണ് പുസ്‌തകം തുടങ്ങുന്നത്. അതിനു മുമ്പെരദ്ധ്യായത്തിൽ ഒരോ ദേശത്തെയും ഭാഷ സിനിമയിൽ പ്രവേശിക്കുമ്പോൾ വന്നു ചേരുന്ന വ്യത്യസ്തത- അത് പലപ്പേഴും വരുത്തി വയ്‌ക്കുന്ന പൊല്ലാപ്പുകൾ ഇവ സരസമായി പ്രതിപാദിച്ചിട്ടുണ്ട്. സിനിമാ രംഗത്ത് ഏറെ സജീവമായതിന് ശേഷം വന്ന അനുഭവങ്ങൾ ചടുലമായും സരസമായും പ്രതിപാദിക്കുമ്പോൾ വായനക്കാരനും ആ അനുഭവങ്ങളിൽ പങ്കാളിയാകാന്നു. ഈ പുസ്തകത്തിന്റെ വലിയൊരു മേന്മ അതാണ്. സൂപ്പർ സ്‌റ്റാറായതോടെ ജാഡകളും പൊങ്ങച്ചവും വങ്കത്തരങ്ങളും മുഖമുദ്രയാക്കി മാറ്റുന്ന ചിലരുടെ സ്വഭാവവിശേഷം സിനിമാരംഗത്താകെത്തന്നെയുള്ള സാർവ്വലൗകികമായ ഒരു പ്രതിഭാസമാണ്. പ്രായം ചെന്നാലും നായക സ്‌ഥാനം തന്നെ കിട്ടണമെന്ന് ശഠിക്കുന്ന പ്രവണത എല്ലാ ഭാഷകളിലും കണ്ടുവരുന്ന ഈ പ്രവണതയെ ഉള്ളുതുറന്നു പരിഹസിക്കുന്ന ഒന്നാണ്. – ’അവൾ എന്നെ അങ്കിൾ‘എന്ന അദ്ധ്യായത്തിൽ – അതോടെ നായക നടന് ആദ്യം ഇഷ്ടമായ കഥ മാറ്റണമെന്നു വേറൊരു കഥ കിട്ടിയാലേ അഭിനയിക്കൂ എന്നും ശാഠ്യം പിടിക്കുന്നു. ഒരു ട്രയിൻയാത്രക്കിടയിലാണ് മറ്റുള്ളവർ കേൾക്കെ നായിക നടി സൂപ്പർസ്‌റ്റാറിനെ അങ്കിൾ എന്ന് വിളിക്കുന്നത് പുതിയകഥയാവുന്നതോടെ നായിക നടി മാറുമെന്ന കണക്കുകൂട്ടലാണ് – ’ഉദയനാണ് താരം‘ എന്ന ചിത്രത്തിൽ സൂപ്പർ സറ്റാറുകളുടെ പൊങ്ങച്ചം കുറെയൊക്കെ മറനീക്കി ശ്രീനിവാസൻ പ്രതിപാദിച്ചതിന് കാരണം ഇത്തരം അനുഭവങ്ങളാണെന്ന് വ്യക്‌തം പുതുമുഖനായകന്മാർ – നായികാമാരായാലും – അധികം ഉയർന്നുവരാതെ തടയിടുന്ന സംഭവങ്ങൾ സിനിമാരംഗത്ത് എന്നും കണ്ടുവരുന്ന അനാശാസ്യപ്രവണതയാണ്.
ഭക്‌തിയുടെയും വിഭക്തിയുടെയും ഭിന്നസ്വഭാവം വ്യക്തമാക്കുന്നിടത്ത്, യുകതിവാദികളൂടെ കൂടെ നടന്ന സമയത്തെ അനുഭവങ്ങളാണ് വിവരിക്കുന്നത്. പക്ഷേ, തന്റെ ദൈവനിഷേധ ചിന്തകൾക്ക് സ്ഥിരതയില്ലായിരുന്നെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നുണ്ട്. ഭയം വരുമ്പോൾ ദൈവത്തെ വിളിക്കുകയും അല്ലാത്തപ്പോൾ യുക്തിവാദിയാവുകയും ചെയ്യന്ന സ്വഭാവം. കടുത്ത ദൈവ വിശ്വാസികൾ ക്ഷേത്രങ്ങളിൽ ചെന്നാൽ ഈശ്വരനോട് യാചിക്കുകയും കേഴുകയും കനത്ത തുകകൾ ഭണ്ഡാരത്തിലിടുകയും ചെയ്യും. ഇവരധികവും ഉദ്യോഗസ്ഥരാണെങ്കിൽ വലിയ അഴിമതിക്കാരായിരിക്കും. അങ്ങനത്തെ ഒരു സംഭവം വിവരിക്കുന്നുണ്ട.് മൂകാംബിക ക്ഷേത്രത്തിൽ വച്ച് ഭാര്യയും ഭർത്തവും ഇതുപോലെ ഏറെ നേരം യാചിക്കുകയും കേഴുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. നാലു ദിവസങ്ങൾക്കു ശേഷം ഭർത്താവിന്റെ ഫോട്ടോ മിക്ക പത്രങ്ങളിലും വാർത്താപ്രാധാന്യത്തോടെ ആദ്യപേജിൽ തന്നെ വന്നു. അഴിമതിക്കാരനായ ഒരിൻകം ടാക്സ് ഓഫീ്സറായിരുന്നു; ആ ഭക്തൻ – അയാൾ അറസ്‌റ്റ് ചെയ്യപ്പെട്ടു.
ശ്രീനിവാസന്റെ ചെറുപ്പകാലവും സ്‌കൂൾ – കോളേജ് വിദ്യാഭാസക്കാലഘട്ടത്തെ അനുഭവങ്ങളും അച്ഛന്റെ അപ്രീതിക്ക് പാത്രമായ സംഭവങ്ങളുമാണ്, ആത്മകഥാ വിഭാഗത്തിൽ വിവരിക്കുന്നത്. എ.കെ.ഗോപാലന്റെ ജനങ്ങളോടുള്ള ഇടപെടൽ വളർത്തിയ ആദരവും പാട്യം ഗോപാലന്റെ ശിക്ഷണത്തിൽ കമ്മ്യൂണിസ്‌റ്റ് ആദർശങ്ങളോട് വന്നു ചേർന്ന ആഭിമുഖ്യവും ഉണ്ടായിരുന്നെങ്കിലൂം രാഷ്ൃടീയ പ്രവേശനം വേണ്ടെന്ന് വച്ചില്ലായിരുന്നെങ്കിൽ ഇന്നത്തെ ശ്രീനിവാസനുമുണ്ടാവുമായിരുന്നില്ല. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ തുടങ്ങിയ ഡിറ്റക്‌ടീവ് നോവൽ വായന, അച്ഛന്റെ ഉപദേശത്തിന് വഴങ്ങി, പൊറ്റക്കാടിന്റെ യാത്രാവിവരണങ്ങളിലേയ്്ക്ക് വഴിമാറിയതും, പിന്നീട് അദ്ദേഹത്തിന് പുറമെ, ബഷീർ, തകഴി, ഉറൂബ്, ഒ.വി.വിജയൻ, എം.ടി. എന്നിവരുടെ കൃതികളിലൂടെ വളർന്ന് ഇന്നത്തെ ശ്രീനിവാസന്റെ – തിരക്കഥാകൃത്തായി മാറിയതിന്റെ പിന്നിലെ റിഹേഴ്‌സൽ പാഠങ്ങളായിരുന്നെന്ന് ഓർക്കുന്നു.
പഠിത്തത്തിൽ തീരെ മരമണ്ടനായി അച്ഛനൂം വീട്ടുകാരും അദ്ധ്യാപകരും എഴുതിയതള്ളിയ ശ്രീനിവാസൻ തന്റെ ക്ലാസ്സിലെ എസ്. എസ്. എൽ. സി. പരീക്ഷയ്‌ക്ക് എഴുതിയ നാല്‌പതു പേരിൽ പാസ്സായ 6 പേരിൽ ഒരാളായി മാറിയത് ശ്രീനിവാസന് തന്നെ ഒരത്ഭുതമായട്ടാണ് തോന്നുന്നത്. പിന്നീട് കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്ന് പരീക്ഷയെഴുതിയ എൺപതുപേരിൽ പാസ്സായ എട്ടുപേരിൽ ഒരാളായതും വലിയൊരത്ഭുതമായി കാണുന്നു. ക്ലാസ്സിൽ അധികം കയറാതെ കയറിയാലും പാഠങ്ങൾ മനസ്സിലാക്കാൻ പറ്റാത്ത ഈ വിദ്യാർത്ഥി പിന്നീട് ബി. എ. ഇക്കണോമിക്സും പാസ്സായി. ഒരു വർഷം പാരലൽ കോളേജിൽ പഠിപ്പിച്ചതിന് ശേഷമാണ്, അഡയാർ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽ സിനിമാ അഭിനയത്തിന് ചേരുന്നത്. അച്ഛന്റെ സമ്മതമില്ലാതെ പോയതിനാൽ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഫീസു കൊടുത്തതും ലോഡ്‌ജിൽ താമസിച്ചതുമെല്ലാം. കഷ്ടപ്പാടിലും അർദ്ധപട്ടിണിയിലും കഴിഞ്ഞ ശ്രീനിവാസന് സമാനമായ ചുറ്റുപാടുകളിൽ കഴിഞ്ഞ ഒരു സീനിയർ സ്‌റ്റുഡന്റുണ്ടായിരുന്നു ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സൂപ്പർ സ്‌റ്റാറായി മാറിയ രജനീകാന്ത്.
വിജു നായരുമായുള്ള കൂടിക്കാഴ്‌ചയെ ആസ്‌പ്ദമാക്കി ഒരു പ്രസിദ്ധീകരണത്തിൽ വന്ന സംഭാഷണം (ഇനിയും ഞാൻ സംഭവിച്ച്‌കെണ്ടേയിരിക്കും) ശ്രീബാല.കെ.മേനോനുമയുള്ള കൂടിക്കാഴ്‌ചയെ ആസപ്ദമാക്കി എഴുതിയ ’ഞാനൊരു പാഠപുസ്‌തകമോ‘ എന്നീ അദ്ധ്യായങ്ങൾ സിനിമയെ എങ്ങനെ വിലയിരുത്തന്നുവെന്ന വിവരണം നൽകന്നു. തന്റെ നിറം കറുപ്പായതിൽ യാതൊരപകർഷതാബോധവും തോന്നാതെ പലപോഴും താൻ തന്നെ തിരക്കഥയെയെഴുതിയ സിനിമകളിലെ അങ്ങനത്തെ വേഷങ്ങൾ കൈകാര്യം ചെയ്‌തിട്ടുണ്ട് എന്ന തുറന്നുപറയാൻ മടികാട്ടാത്ത ഈ നടൻ – പരിമിതികൾ മറച്ച് വച്ച് എപ്പോഴും ജയിക്കണമെന്ന് ശഠിക്കുന്ന മറ്റുള്ള നടൻമാർക്ക പാഠമാകേണ്ടതാണ്. മുമ്പ് സാഹിത്യകൃതികൾ സിനിമയാക്കപ്പെട്ടതുകൊണ്ടാണ് പഴയകാല ചിത്രങ്ങളും അതിലഭിനയിച്ച നടീനടന്മാരും ഇന്നും ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നത്. ആ ഒരു തിരിച്ചറിവ് ശ്രീനിവാസൻ ഏറ്റവും അവസാനം തിരക്കഥയെഴുതിയ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ സൂപ്പർസ്‌റ്റാർ വഴി നമ്മോട് പറയുന്നുണ്ട് ’നിങ്ങൾ എന്നെയല്ല ഞാനഭിനയിച്ച കഥാപാത്രങ്ങളെയാണ് ഇഷ്ടപ്പെട്ടത്. അത്‌കൊണ്ടാണ് നി്ങ്ങളെന്നെ ഈ സകൂൾ ്‌വാർഷികത്തിന് വിളിച്ചതെന്ന് പറയുമ്പോൾ ആ സത്യം ഉൾകൊള്ളാൻ തയ്യാറാവുന്ന എത്ര നടീനടന്മാർ ഇന്നുണ്ട് എന്ന കാര്യം ചിന്താവിഷയമാകേണ്ടതാണ്. അനുബന്ധമായി ചേർത്ത അദ്ധ്യായത്തിൽ പറയുന്നത് പോലെ ‘നീലക്കുയിൽ’ അമ്പതാം വർഷം ആഘോഷിച്ചു. നമ്മുടെ ഏതെങ്കിലും ഒരു ചിത്രത്തിന് ഈ ഭാഗ്യം കിട്ടുമോ എന്ന് ഉറക്കെത്തന്നെ ചോദിക്കുന്നു. ആ ചോദ്യം ഇന്നത്തെ സിനിമാരംഗത്തുള്ള എല്ലാവരോടുള്ള ചോദ്യമാണ്. തങ്ങളുടെ ഇമേജിന് കോട്ടം തട്ടാത്ത കഥാപാത്രങ്ങൾ വേണമെന്ന് ശാഠ്യം പിടിക്കുന്ന സൂപ്പർ സറ്റാറുകൾ വിജാരിക്കുന്നിടത്ത്, അവരഭിനയിച്ച് വിജയിച്ച ചിത്രങ്ങൾപോലും രണ്ട് മൂന്നു വർഷം കഴിയുമ്പോൾ മറവിയിലേയ്‌ക്ക് പിൻതള്ളപ്പെടുകയാണ്.
ഒരു സിനിമ ജനിക്കുന്നത്, ആ സിനിമയുടെ തിരക്കഥ പൂർത്തിയായി സംവിധായകൻ ഷൂട്ടിംഗ് തുടങ്ങുമ്പോഴല്ല, മറിച്ച് തിരക്കഥ എഴുതുന്നതിന് മുന്നേ തന്നെ – ചിത്രീകരണം തുടങ്ങുന്നതിന് വളരെ മുന്നേതന്നെ സിനിമ ജനിക്കുന്നു. തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും മനസ്സിൽ വിഷ്വലൈസ് ചെയ്യുന്ന സീനുകളാണ് യഥാർത്ഥ സർഗ്ഗാത്മക പ്രക്രിയ. പക്ഷേ, ഇത് വിചാരിക്കുന്നത്ര എളുപ്പമല്ല, എന്നാണ് ‘ ഒരു സിനിമാക്കഥയും കഥയുടെ ജനനകഥയും എന്ന ലേഖനത്തിലൂടെ ഉണ്ണി. കെ. വാരിയർ – ശ്രീനിവാസനും, സത്യൻ അന്തിക്കാടും ചേർന്ന് ഹോട്ടലിൽ മുറിയെടുത്ത് പുതിയൊരു സിനിമയ്‌ക്ക് വേണ്ടി ചിലവഴിച്ച ദിവസങ്ങളെപ്പറ്റി പറയുമ്പോൾ വിലയിരുത്തുന്നത.് സാമൂഹിക പ്രശനങ്ങൾ ഹാസ്യത്തിന്റെ വർണ്ണപ്പൊട്ടുകൾ തൂവികൊണ്ട് സിനിമയുടെ ആവിഷ്‌കാരശൈലിയിൽ പുതിയ വഴിത്താരതുറക്കുന്നതിന്റെ പിന്നാമ്പുറ കഥയാണ് വിവരിക്കുന്നത്. നർമ്മത്തിന്റെ ഭാഷയിലൂടെ പ്രേക്ഷകരെ അവരവരുടെ സീറ്റുകളിൽ പിടിച്ചിരുത്തികൊണ്ട് വേണം, സിനിമ പ്രദർശ സജ്ജമാക്കാൻ. ശ്രിനിവാസന്റെ ഇതഃ പര്യന്തമുള്ള സിനിമാനുഭവങ്ങൾ (തിരക്കഥ, സംവിധാനം, അഭിനയം) ഇവ സമ്പൂർണ്ണമല്ലെങ്കിലും സാമാന്യമായി ഒന്ന് സ്പർശിച്ച് പോവുക മാത്രമേ ചെയ്യുന്നുള്ളു. അതൊരു ന്യൂനത തന്നെയാണ്. 40 സിനിമകൾക്ക് തിരക്കഥയെഴുതുകയും രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ഇവയിലെല്ലാം അഭിനയിക്കുകയും ചെയ്ത ശ്രീനിവാസന്റെ സിനിമാനുഭവങ്ങൾ എത്രമാത്രം ബ്രഹത്തും വിലപ്പെട്ടതുമായിരിക്കും. ഇനി ഇതിനൊരു രണ്ടാം ഭാഗമുണ്ടാകുമോ? അങ്ങനൊരു ചോദ്യം കൂടി ചോദിക്കേണ്ടുന്ന അവസ്ഥയിലാണ് ചെന്നെത്തി നിൽക്കുക. എങ്കിലും താരതമ്യേന ഈ ചെറിയ പുസ്തകം കനപ്പെട്ട ഒന്ന് തന്നെയാണ്.
Generated from archived content: vayanayute4.html Author: mk_chandrasekharan
Click this button or press Ctrl+G to toggle between Malayalam and English