ഞാൻ എല്ലാവരേയും കാത്തുകിടക്കവേ
പല മുഖങ്ങൾക്കിടയിൽ
സാന്ദ്രമൗനം പോലെ
നിന്നെ ഞാൻ കാണും
നീയപ്പോൾ കരയാൻ പാടില്ല
ചിരിച്ച മുഖമാണെനിക്കു കാണേണ്ടത്
കരയരുതെന്നു പറയാനെനിക്കാവില്ലല്ലോ
ഒരുതുളളിക്കണ്ണീരിനാൽപോലും
ആ മുഖം വികൃതമാകുന്നതെനിക്കിഷ്‌ടമില്ല
ആ കണ്ണീരൊപ്പാനെനിക്കാവില്ലല്ലോ
കരച്ചിൽ മരണത്തിൻ മുന്നിലെ
പരാജയസമ്മതമാവും
ആ മുഖത്തെ നറും പുഞ്ചിരി
മരണത്തെ തോൽപ്പിക്കലാവും !
Generated from archived content: maranam_tholvi.html Author: mk_chandraj