ഘടശ്രാദ്ധം

കന്നട സിനിമയ്ക്കു ഇന്ത്യന്‍ സിനിമയില്‍ നവീനാശയങ്ങളിലൂടെ പ്രാമുഖ്യം നേടിക്കൊടുത്ത ചുരുക്കം ചില കന്നട ചലച്ചിത്രകാരന്മാരുടെ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംവിധായകന്‍ ഗിരീഷ് കാസറവള്ളി അണിയിച്ചൊരുക്കിയ ചിത്രം. ഇന്ത്യന്‍ സാമൂഹിക ജീവിതത്തില്‍ യാഥാര്‍ത്ഥമായി അവതരിപ്പിച്ച ചിത്രം സമാന്തര സിനിമയിലെ ഒരു നാഴികക്കല്ലാണ്.

യു ആര്‍ അനന്തമൂര്‍ത്തിയുടെ നോവലിന്റെ സമൂര്‍ത്തമായ ആവിഷ്ക്കാരം ചരിത്രവും സാമൂഹിക ജീവിതവും അതോടൊപ്പം ആധുനികതയും സ്ത്രീ സമത്വവും സമഗ്രമായി സമ്മേളിച്ചിരിക്കുന്ന ഒരു ചിത്രമായി ഇതിനെ വിലയിരുത്താം. ഇരുപതാം നൂറ്റാണ്ടിലെ ആദ്യ പകുതിയില്‍ കര്‍ണ്ണാടകയിലെ ബ്രാഹ്മണ സമൂഹത്തിലെ യുവ വിധവയും ഒരു കുട്ടിയുമായുള്ള അടുപ്പത്തിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത് നാനിയെന്ന ആ ബാലന്റെ വീക്ഷണത്തിലൂടെയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

നിര്‍ദ്ധനബ്രാഹ്മണനായ ഉദുപ്പയുടെ മകളായ യമുന അച്ഛന്റെ കീഴില്‍ വൈദിക പഠനത്തിനെത്തുന്ന നാനിയെന്ന ബാലനുമായുള്ള അടുപ്പത്തിലൂടെ തന്റെ ഏകാന്തതയിലെ വിരസതയ്ക്കു വിരാമമിടാന്‍ ശ്രമിക്കുന്നു. പക്ഷെ ബാലനെ സംബന്ധിച്ചിടത്തോളം ഈ സ്ത്രീയെ പറ്റി എന്തിനു വേവലാതിപ്പെടുന്നുവെന്ന് മനസിലാകുന്നില്ല. മാത്രമല്ല ബ്രാഹ്മണരുടെ മുഖ്യമായ ചടങ്ങുകളിലൊന്നും യമുനക്കു സ്ഥാനമില്ല എന്ന ത് അവനെ അത്ഭുതപ്പെടുത്തുന്നു. ഇതിനിടക്ക് തന്നോടൊപ്പം പഠിക്കുന്ന ഒരു തല തിരിഞ്ഞ സ്വഭാവമുള്ള ശാസ്ത്രിയെന്ന വിദ്യാര്‍ത്ഥിയുടെ നാനിയോടുള്ള പെരുമാറ്റം അവനെ അലട്ടുന്നുണ്ട്. പുകവലി ചീട്ടുകളി ഇതെല്ലാം നാനിയും അറിഞ്ഞിരിക്കണം എന്നതാണ് അവന്റെ കാഴ്ചപ്പാട്. തങ്ങളുടെ സമൂഹത്തിലെ അനാചാരങ്ങളെ ഇങ്ങനെയുള്ള ശ്രമങ്ങളിലൂടെയേ തകര്‍ക്കാനാവൂ എന്ന് അവന്‍ വിലയിരത്തുന്നു. ഒരു തവണ ആരാധനാമൂര്‍ത്തികളായി സമൂഹം കാണുന്ന നാഗദൈവങ്ങളുടെ വിഗ്രഹങ്ങളുടെ നേരെയാണ് അവന്റെ അതിക്രമം. ഇതിനിടയില്‍ ഗ്രമാത്തിലെ സ്കൂളിലെ അദ്ധ്യാപകനുമായുള്ള യമുനയുടെ അടുപ്പം ക്രമേണ വൈകാരികതകലങ്ങളിലേക്ക് കടക്കുന്നു. അതോടെ യഥാസ്ഥിതിക സമൂഹം അവള്‍ക്കു ഭ്രഷ്ട് കല്പ്പിച്ച് ഇരിക്കപ്പിണ്ഡം വയ്ക്കുന്നു. പക്ഷെ സമുദായത്തില്‍ പുരോഗമവാദികളായ കുറെ പേര്‍ ഇതെല്ലാം അസഹിഷ്ണുതയോടെയാണ് കാണുന്നത്. സമുദായത്തിന്റെ കാലാഹരണപ്പെട്ട സമ്പ്രദായങ്ങളെ ചോദ്യം ചെയ്യുന്ന ഈ നടപടികള്‍ക്ക് പ്രാമുഖ്യം കിട്ടാതെ പോകുന്നുണ്ടെങ്കിലും സമുദായത്തില്‍ ചെറിയ തോതിലെങ്കിലും അസ്വാരസ്യങ്ങളുണ്ടാകുന്നുണ്ട്. ഭ്രഷ്ട് കല്പ്പിക്കപ്പെട്ട യമുന ഗ്രാമത്തിലെ വഴിയരികില്‍‍ ഒരു മരച്ചുവട്ടില്‍ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. അവളൊടു സഹതാപവും സമുദായത്തിന്റെ നിലപാടുകളോട് അമര്‍ഷവും ഉണ്ടെങ്കിലും ഒന്നിനും ആവാതെ അവളെ പിന്‍തിരിഞ്ഞ് നോക്കി നടക്കുന്ന നാനി – ആ അവസ്ഥ യഥാസ്ഥിത സമൂഹത്തോടും അനാചാരങ്ങളെയും ചോദ്യം ചെയ്യുന്ന നിലയിലേക്കെത്തുമെന്ന പ്രതീക്ഷ ബാക്കി വച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.

ആദ്യചിത്രമായ ഘടശ്രാദ്ധയിലൂടെ പ്രശസ്തനായ ഗിരീഷ് കാസറവള്ളിയുടെ ജന്മസ്ഥലം ഷിമോഗയ്ക്കടുത്ത് തീര്‍ത്ഥപള്ളിയിലാണ് ജനനം‍ 1950 -ല്‍. യക്ഷഗാനത്തില്‍ പ്രാവീണ്യം നേടിയിരുന്ന പിതാവില്‍ നിന്ന് ബാല്യത്തില്‍ തന്നെ കലാഭിരുചി ലഭിച്ചിരുന്നു. നാട്ടില്‍ വല്ലപ്പോഴുമെത്തുന്ന ടൂറിംഗ് ടാകീസ് കാഴ്ച ക്ലാസിക് സിനിമകള്‍ കണ്ടതോടെ സിനിമയോടുള്ള അഭിനിവേശം വളരാന്‍ കാരണമായി. ബിരുദാനന്തരം പൂനാ ഫിലിം ഇന്‍സ്റ്റ്യൂട്ടില്‍ ചേര്‍ന്ന കാസറവള്ളി സ്വര്‍ണ്ണമെഡലോടെ പഠനം പൂര്‍ത്തിയാക്കി. ഡിപ്ലോമ ചിത്രമായ അവശേഷിലൂടെ സ്റ്റുഡന്റ് ചിത്ര നിര്‍മ്മാതാവെന്ന പേരുകിട്ടി. ആദ്യമൊക്കെ ഹ്രസ്വചിത്രങ്ങളാണ് നിര്‍മിച്ചത് അവയില്‍ 1975-l പുറത്തിറങ്ങിയ ഗ്രഹണം ശ്രദ്ധേയമാണ്. ചോമനദുഡിയുടെ സംവിധായകന്‍ ബി വി കാരന്തിന്റെ അസിസ്റ്റന്റായി സംവിധാനരംഗത്തേക്കു കടന്നുവന്നു.

1977 ലാണ് ഘടശ്രാദ്ധ പുറത്തിറങ്ങുന്നത്. മികച്ച ചിത്രത്തിനുള്ള രജത കമലവും അംഗീകാരവും ലഭിച്ചു ‘ തബരേന കഥ, തായി സാഹേബ്, ദ്വീപ, മുറുദാരികളു, ഹസീന, നായിനേരളു, ഗുലാബി ടാക്കീസ് ഇവയാണ് മുഖ്യ ചിത്രങ്ങള്‍. ഏറ്റവും നല്ല ചിത്രത്തിനുള്ള പ്രസിഡന്റിന്റെ സുവര്‍ണ്ണ കമലവും രജതകമലവും നാല് തവണ നേടിയിട്ടുണ്ട്. കൂടാതെ സംസ്ഥാനതല അവാര്‍ഡുകളും പല വട്ടം നേടി. ഛായാഗ്രഹണം എഡിറ്റിംഗ് എന്നിവയ്ക്കും അതോടൊപ്പം തന്റെ ചിത്രങ്ങളിലെ അഭിനേതാക്കള്‍ക്ക് ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയെടുക്കുന്നതിനും കാസറവള്ളിയുടെ ചിത്രങ്ങള്‍ കാരണമായിട്ടുയ്ണ്ട്. ഘടശ്രാദ്ധ, തായി സാഹേബ എന്നിവ ഇന്ത്യന്‍ ഫെമിനിസ്റ്റ് സിനിമയുടെ ശക്തമായ ആവിഷക്കാരങ്ങളായി വിലയിരുത്തപ്പെടുന്നു. നായിരേലു എന്ന ചിത്രം ഏഷ്യന്‍ ഫെസ്റ്റിവലില്‍ ജൂറി പുരസ്ക്കാരം നേടിയിട്ടുണ്ട്. മിക്ക ചിത്രങ്ങളും നിരവധി അന്തര്‍ദേശീയ മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 2009 -ല്‍ ദേശീയ പുരസ്ക്കാരം നേടിയ കനസെബ കുദുരെനേരി ആണ് ഏറ്റവും അവസാനം പുറത്തിറങ്ങിയ ശ്രദ്ധേയമായ ചിത്രം. മിക്ക സിനിമകളുടെ തിരക്കഥയും കാസറവള്ളി തന്നെയാണ് ഒരുക്കിയത്. ചലച്ചിത്ര സംബന്ധമായ ഏതാനും ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അഭിനേത്രിയായ വൈശാലിയാണ് ഭാര്യ.

Generated from archived content: cinema1_mar29_14.html Author: mk

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English