ലോകപ്രശസ്തിയാര്‍ജ്ജിച്ച സ്പാനീഷ് ചലച്ചിത്രകാരനായ പെഡ്രോ അല്‍മദോവറിന്റെ അതി പ്രശസ്തമായ ചിത്രം. മതവും വിശ്വാസവും സെക്സും എന്നിവയോടൊപ്പം എക്സിസ്റ്റന്‍ഷ്യലിസം , ട്രാന്‍പെസ്റ്റിസം എയ്ഡ്സ് ഇവ കലര്‍ന്ന ജീവിതം നയിക്കുന്ന ഒരു വിഭാഗം മനുഷ്യരുടെ കഥയാണ് ഒരമ്മയുടെ അന്വേഷണത്തിലൂടെ മുന്നോട്ടു പോകുന്നത്.
‘ എ സ്ട്രീറ്റ് കാര്‍ നെയിംഡ് ഡിസയര്‍’ എന്ന ഷോക്ക് തീയേറ്ററില്‍ മകനെയും കൂട്ടി പോകുന്ന മാന്വേല, ഷോയിലെ നായികയായ ഹ്യുമറോജയുടെ ഓട്ടോഗ്രാഫ് വേണമെന്ന് മകന്‍ ആഗ്രഹിക്കുമ്പോള്‍ അതിനു വേണ്ടി നായിക വരുന്നതിനായി കാത്തു നില്‍ക്കുന്നു. ആ സമയം താനിതു വരെ കണ്ടിട്ടില്ലാത്ത തന്റെ പിതാവിനെ കുറിച്ചു ചോദിക്കുന്നു. മരിച്ചു പോയെന്നു കള്ളം പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുന്ന തന്റെ ഭര്‍ത്താവിനെ കുറിച്ച് കൂടുതലൊന്നും പറയാന്‍ അമ്മയ്ക്കാവുന്നില്ല. ഇതിനിടയില്‍ നായിക ഹ്യുമറോജ ധൃതിയില്‍ പുറത്തേക്കിറങ്ങി കാറില്‍ കയറി പോകുമ്പോള്‍ കാറിനു പിന്നാലെ മകന്‍ പായുന്നു. മഴ പെയ്യുന്ന ആ സമയത്തെ പാച്ചിലിനിടയില്‍ അവന്‍ മറ്റൊരു വണ്ടിയിടിച്ച് മരണപ്പെടുന്നു. മകന്‍ നഷ്ടപ്പെട്ട ഹൃദയം തകര്‍ന്ന അവസ്ഥയില്‍ അവന്റെ അന്ത്യാഭിലാഷം അനുസരിച്ച് ബാര്‍സിലോണയില്‍ താമസിക്കുന്ന തന്റെ ഭര്‍ത്താവിനെ തേടി ചെല്ലുന്നു. മാന്വേല ഭര്‍ത്താവിനെ അന്വേഷിച്ചു ചെല്ലുമ്പോള്‍ അയാള്‍ ‘ ലോല’ എന്ന വേറൊരു പേരില്‍ transverste junkie’ അഗ്രദോ എന്ന ഹൂക്കര്‍ ലോലയെക്കുറിച്ചുള്ള ചില വിവരങ്ങള്‍ മാന്വേലയ്ക്കു കൈമാറുന്നു. ഇങ്ങനെയുള്ളവരെ പുനരധിവസിപ്പിക്കാന്‍ യത്നിക്കുന്ന ‘ റോസാന്‍സ്’ എന്ന സ്ത്രീയെ പരിചയപ്പെടുമ്പോള്‍ അവള്‍ പറയുന്ന വിവരം അവളെ ഉലയ്ക്കുന്നു. താന്‍ ലോലയാല്‍ ഗര്‍ഭിണിയാണെന്നു പറയുമ്പോള്‍ മന്വേല തന്റെ യഥാര്‍ത്ഥ വിവരം മറച്ചു വയ്ക്കുന്നു. വൈകാതെ റോസാ സാന്‍സ് എയ്ഡ്സ് രോഗബാധിതയാകുമ്പോള്‍ അവളുടെ സംരക്ഷണവും ശുശ്രൂഷയും മാന്വേല ഏറ്റെടുക്കേണ്ട അവസ്ഥ വരുന്നു. ചികിത്സ ഫലിക്കാതെ റോസസാന്‍സ് മരണപ്പെടുമ്പോള്‍ എസ്തബാന്റെ അച്ഛന്‍ ആരാണെന്നറിയാമെന്നു പറയുന്നു. മരണ സമയം തന്റെ കുഞ്ഞിനെ എസ്തബാന്റെ പേരിടണമെന്ന് പറയുന്നു. ഈ സമയം തന്നെ റോസയില്‍ തനിക്കു പിറന്ന കുഞ്ഞിനെ കാണാനായി ലോല വരുന്നു. തന്റെ ഭര്യയെ കണ്ടെത്തുന്ന ലോല താനും മരണത്തോടടുക്കുകയാണെന്നും മരിക്കുന്നതിനു മുന്‍പ് മകന്‍ എസ്തബാനെ കാണണമെന്നാവശ്യപെടുന്നു. അപ്പോള്‍ മാന്വേല എസ്തബാന്‍ മരിച്ച വിവരം അയാളോട് പറയുന്നു. മരിക്കുന്നതിനു മുമ്പ് തലേദിവസം എസ്തബാന്‍ തന്റെ പിതാവിനെഴുതിയ കത്ത് അയാളെ കാണിക്കുന്നു. പിന്നീട് ലോലയില്‍ റോസയ്ക്കു പിറന്ന കുഞ്ഞിനെയും കൊണ്ട് സ്ഥലം വിടുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം മാന്വേല പഴയ തീയേറ്ററില്‍ നടിയായ ഹൂമയെ കണാനെത്തുമ്പോള്‍ അവളുടെ കണ്ണാടിയില്‍ എസ്തബാന്റെ ഫോട്ടോ കാണുന്നു. മരണപ്പെടുന്നതിനു മുമ്പ് ലോല നല്‍കിയ ഫോട്ടോയാണതെന്ന് മാന്വേല അറിയുന്നു.
സ്പാനിഷ് ചിത്രങ്ങളില്‍ ഏറ്റവും പ്രശസ്തമായ ചിത്രം എന്നതിലുപരി ഏറ്റവും കൂടുതല്‍ പുരസ്ക്കാരങ്ങള്‍ നേടിയ ചിത്രമെന്ന ബഹുമതിയും ‘ ഓള്‍ എബൗട്ട് മൈ മദറി ‘നുണ്ട്. മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്ക്കാര്‍ അവാര്‍ഡിനു പുറമെ മികച്ച സംവിധായകനുള്ള കാന്‍ ഓഡിയന്‍സ് അവാര്‍ഡും ഈ ചിത്രം നേടി. പുറമെ ബഫ്ത്താ അവാര്‍ഡും നേടിയിട്ടുണ്ട്. ഫ്രഞ്ച് സെസ്സാര്‍ അവാര്‍ഡ്, ചിക്കാഗോ ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, 7 ഗോയാ അവാര്‍ഡ് ഇവയും ഈ ചിത്രം നേടി.
1940 സെപ്തംബര്‍ 24 നു സ്പെയിനിലെ കത്സാദാ കലട്രാവയിലാണ് ജനനം. ഒരു മതപുരോഹിതനാവണമെന്ന മാതാപിതാക്കളുടെ ആഗ്രഹത്തിനു കടകവിരുദ്ധമായി ബോര്‍ഡിംഗ് സ്കൂളിലെ കര്‍ക്കശമായ നിലപാടുകളോട് കലഹിച്ച് സിനിമകള്‍ കാണാനുള്ള അവസരങ്ങളാണ് നേടിയത്. പിന്നീട് മാഡിസില്‍ നിര്‍ബന്ധിത സൈനിക പഠനത്തിനു ശേഷം പല വിധ ജോലികള്‍ ചെയ്തു. ഒരു ടെലിഫോണ്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴാണ് പല ലോക ക്ലാസ്സിക് സിനിമകളും കാണാനവസരം ലഭിച്ചത്. ലൂയിബുനവല്‍ , ഹിച്ച് കോക്ക് ഇവരുടെ പല സിനിമകളുടേയും സ്വാധീനം സിനിമാലോകത്തേക്ക് തിരിയാന്‍ പ്രചോദനമായി. 70 കളോടെ തീയേറ്റര്‍ ഗ്രൂപ്പുകളിലും സിനിമ സംബന്ധമായ ലേഖന രചനകളിലും ഒതുക്കിയ അഭിനിവേശം പിന്നീട് ഹൃസ്വ ചിത്രങ്ങളുടെ നിര്‍മ്മിതിയിലേക്ക് തിരിഞ്ഞു. ആദ്യ ഫീച്ചര്‍ സിനിമ പെപ്പി, ലൂസി, ബോം ആന്‍ഡ് അദര്‍ ഗേള്‍സ് ഓണ്‍ ദി ഹീപ്പ്- ക്കു ശേഷം നിര്‍മ്മിച്ച ജനറല്‍ ഇറക്ഷന്‍സ് വളരെ ശ്രദ്ധേയമായി മാറി. സ്ത്രീ കഥാപാത്രങ്ങളുടെ വ്യത്യസ്തമായ ആവിഷ്ക്കാര രീതിയുടെ പേരില്‍ ഏറെ വിവാദമുണ്ടാക്കിയ ചിത്രമാണ് ‘ടൈമി അപ് ടൈ മി ഡൌണ്‍’ 99 ലാണ് ഓസ്ക്കാര്‍ അവാര്‍ഡുള്‍പ്പെടെയുള്ള നിരവധി പുരസ്ക്കാരങ്ങള്‍ നേടിയ ബാഡ് എഡ്യുക്കേഷന്‍, വോള്‍വര്‍, ഡാര്‍ക്ക് ഹാമിറ്റ്സ്, വാട്ട് ഐ ഹാവ് ഐ ഡണ്‍ ടു ഡിസേര്‍വ് ദിസ്, മറ്റഡോര്‍ , ലോ ഓഫ് ഡിസൈര്‍, ഹൈ ഹീല്‍സ്, ദ ഫ്ലവര്‍ ഓഫ് മൈ സീക്രട്ട് , ലിവ് ഫ്ലെഷ് തുടങ്ങിയവയാണ് ശ്രദ്ധേയങ്ങളായ ഇതര ചിത്രങ്ങള്‍. ഭൂത ഭാവി വര്‍ത്തമാനങ്ങളുടെ ഇടകലര്‍ന്നു വരുന്ന ഒരാഖ്യാന ഘടന അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ പ്രകടമാണ്. ഹാസ്യം, തൃഷ്ണ, തകര്‍ന്ന കുടുംബബന്ധങ്ങള്‍, വേശ്യകളും, ഹോമോ സെക്ഷലുകളും, മയക്കു മരുന്നു രോഗികളുമൊക്കെ അദ്ദേഹം വേറിട്ട രീതിയില്‍ പ്രതിപാദിക്കുന്നുന്നുവെന്നതാണ് അല്‍മദോവിന്റെ പ്രത്യേകത.
2009 ല്‍ പുറത്തു വന്ന ബ്രോക്കണ്‍ എമ്പ്രേസസ് ആണ് അദ്ദേഹത്തിന്റെ അവസാനമായി പുറത്തു വന്ന ചിത്രം.
Generated from archived content: cinema1_aug8_13.html Author: mk