ദൈവത്തെക്കുറിച്ചുളള ചില സന്ദേഹങ്ങൾ

ഏകാന്തതയിൽനിന്നും ഒറ്റപ്പെടലിന്റെ ഭീതിദമായ വ്യസനങ്ങളിൽനിന്നും രക്ഷ നേടാനായി ലോകാരംഭം മുതലേ മനുഷ്യൻ കണ്ടെത്തിയ വഴിയാണ്‌ ദൈവത്തിലേക്കുളള അഭയം. അവസാനത്തെ അത്താണിയെന്ന നിലയിൽ ആരുടെയും ആശ്രയവും ദൈവമാണ്‌. പക്ഷേ, ദൈവമെന്ന സത്യസുന്ദരമായ സങ്കല്പം ഇന്ന്‌ മതങ്ങളുടെയും ജാതികളുടെയും വേലിക്കെട്ടിനുളളിൽ ഞെരിഞ്ഞ്‌ ഒരുപാട്‌ പേരുകളിലും വേഷങ്ങളിലും നമുക്കിടയിൽ വിലസുന്നു. പക്ഷേ, ദൈവങ്ങൾ സാധാരണ മനുഷ്യരെ കൈവിട്ടുകളയുന്ന കാഴ്‌ചയാണ്‌ നാം കാണുന്നത്‌. ദൈവങ്ങളും പണത്തിനും സ്വാധീനങ്ങൾക്കും അടിമപ്പെടുന്നൊരു കാഴ്‌ച ഒരു സത്യമായി നമ്മുടെ മുന്നിലുണ്ട്‌. അത്തരം സത്യങ്ങളുടെ നേർക്കാഴ്‌ചകളാണ്‌ മധുപാലിന്റെ ഡഡാ​‍െ ലഎഎദ;ഡഡജജജഭദയഗലമഭസൂടഡപആമനസമകപഡകസങ്ങഡസരവആങ്ങവണഡങ്ങൂ​‍ൂ​‍ുആകപഎമവാഭസരവഢസൂകപ=3354ഡഡാട ഡഡാടമാ​‍െ ‘ഹീബ്രുവിലൊരു പ്രേമലേഖനം’ ഡഡാടമാപ ഡഡാപഎന്ന സമാഹാരത്തിലുളളത്‌…

പൊതുസമൂഹവും വ്യക്തിയും രണ്ടാവുന്നതും വ്യക്തി ഒറ്റപ്പെടുന്നതുമായ നൊമ്പരങ്ങൾ ഈ കഥകളുടെ അന്തർധാരയായി വർത്തിക്കുന്നു. പ്രമേയങ്ങളുടെ വൈവിദ്ധ്യവും പുതുമകളും ഈ രചനകളെ വ്യത്യസ്‌തമാക്കുന്നുണ്ട്‌. സിനിമാലോകവുമായുളള പരിചയം കഥാവതരണത്തിൽ മധുപാലിനെ സഹായിക്കുന്നുണ്ട്‌. ഒപ്പം ബൈബിളിന്റെ സ്വാധീനവും ആ ഭാഷ അനായാസേന കൈകാര്യം ചെയ്യാനുളള കഴിവും ഒരു പ്രത്യേക ആസ്വാദനതലം സമ്മാനിക്കുന്നുമുണ്ട്‌. അങ്ങനെ സാധാരണ മനുഷ്യരും അവരുടെ മോഹങ്ങളും അവയുടെ നിഷേധങ്ങളും നിഷേധങ്ങളുളവാക്കുന്ന വേദനകളും ഈ കഥകളിലൂടെ നാം അനുഭവിക്കുന്നു.

മലയാളം ജൂൺ 18, 2004

ഡഡാ​‍െ ലഎഎദ;ഡഡജജജഭദയഗലമഭസൂടഡപആമനസമകപഡകസങ്ങഡസരവആങ്ങവണഡങ്ങൂ​‍ൂ​‍ുആകപഎമവാഭസരവഢസൂകപ=3354ഡഡാട ഡഡാടമാ​‍െ ‘ഹീബ്രുവിലൊരു പ്രേമലേഖനം’ ഡഡാടമാപ ഡഡാപ,

മധുപാൽ,

കറന്റ്‌ ബുക്‌സ്‌,

വില ഃ 30 രൂപ

Generated from archived content: book2-aug25.html Author: mini-prasad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here