പാടാന്‍ കൊതിച്ച പാട്ടിന്‍ വരികള്‍,
കാലം എന്നില്‍ നിന്നും മായിച്ചു.
ഞാന്‍ വരച്ച ചിത്രത്തില്‍,
ചായം പടര്‍ത്തി രാത്രിമഴയും!
മുളംകാടിന്‍ ശ്രുതിയില്‍, ദലമര്‍മ്മരം കേട്ടു.
ആ പാട്ടു പാടുന്നു പൂങ്കുരുവിയും!
കൂടെ ഞാന്‍ പാടവേ, പൂങ്കുരുവി, നീ എങ്ങുപോയി?
ആകാശ കോണില്‍ വരച്ചു സന്ധ്യതന്‍ ചിത്രം.
ആ ചിത്രം മറയ്ക്കാന്‍ വിരുന്നു വന്നു ഇരവും.
അരുതെയെന്നോതുമ്പോഴേക്കും നീ ഗ്രസിച്ചീ ഭൂമിയെ!
പാടാന്‍ കൊതിച്ചു ഞാന്‍, വരയ്ക്കാന്‍ മോഹിച്ചു ഞാന്‍!!!..
കൊതിച്ചതെല്ലാം വെറും കിനാക്കള്‍ എന്നറിഞ്ഞു.
മോഹങ്ങളെല്ലാം വെറും വ്യര്‍ത്ഥങ്ങള്‍ എന്നറിഞ്ഞു.
ഇനി ഞാന്‍ കിനാക്കളെ കൊതിക്കാതിരിക്കട്ടെ,
ഇനി ഞാന്‍ വ്യര്‍ത്ഥങ്ങളെ മോഹിക്കാതിരിക്കട്ടെ.
ഇനി കടന്നു പോകട്ടെ ഓരോ പുലരിയും,
നഷ്ടങ്ങളുടെ ഭാണ്ടവും പേറാതെ!!!!
Generated from archived content: poem3_nov23_12.html Author: merlin