വിഷം – അത് വിഷമായിരുന്നോ?
സ്‌നേഹം വിഷമാകുമോ?
പ്രണയം വിഷമാകുമോ?
വിരഹം വിഷമാകുമോ?
അല്ല! അതു വിഷമല്ലായിരുന്നു.
ഉഗ്രസർപ്പത്തിൻ നാവിലെ
ക്രൂര കാളകൂടത്തേക്കാൾ ഭയങ്കരം
ഫണമുയർത്തും നാഗത്തേയോ
സ്‌നേഹമുണർത്തും മാനവനെയോ?
ഭയപ്പെടേണ്ടതാരെ? ഭയപ്പെടേണ്ടതാരേ?
കണ്ണിൻ ദയയും ചുണ്ടിൽ തേനും
നെഞ്ചിലൊളിപ്പിക്കും ഹൃദയവും
കളങ്കതയുടെ മൂർത്തിമത്‌ഭാവം
ക്രൂരതയുടെ നിഷ്‌കരണ താണ്ഡവം
അവൾ, മയങ്ങിവീഴുന്നു ആഴങ്ങളിലേക്ക്
അവൾ കഴിച്ചത് വിഷമായിരുന്നോ?
വിഷം അത് വിഷമാകുന്നോ?
Generated from archived content: poem1_sep16_09.html Author: meera_u_menon