പ്രണയച്ഛേതം

സന്ധ്യയും

പാതിരാവും

കഴിഞ്ഞിന്നലെ

പുലർച്ചയാണെ-

ത്തിയതീ പ്രണയ

കൂടാരത്തിന്നരുകിൽ

നിന്നിത്തിരിപ്രഭാതം

കണ്ടുരസിക്കാൻ

കഷ്ടം, കാറും

കോളും നിറഞ്ഞീ

പ്രഭാതം

ചാററൽമഴയിൽ

കുതിർന്ന്‌ ചന്നം

പിന്നം പാറി

ചിറകിട്ടടിക്കുന്നു

കിണററിലകപ്പെട്ട

കൊച്ചുകിളിയേപ്പോലെ

പൊറുക്കണം

അറിഞ്ഞീലയീ

കാറുംകോളും

കരുതിയില്ലൊരു

താളുംതണ്ടും

കരുതിയതിരുട്ട-

കറ്റാനായൊരു

ചൂട്ടുകററമാത്രം

ഇപ്പോഴിതു

പ്രഭാതവുമല്ല

രാവുമല്ല

നട്ടുച്ചയുമല്ല

വെട്ടിമുറിച്ചെടുത്ത

പ്രണയച്ഛേതം.

Generated from archived content: pranayachetham.html Author: mathulamani

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപ്രാക്‌ടീസ്‌
Next articleപ്രണയം
ബി.കോം. ബിരുദവും പബ്ലിക്‌ റിലേഷൻസ്‌ & ജേർണലിസത്തിൽ പി.ജി. ഡിപ്ലോമയുമുളള മാതുലാമണി ഇപ്പോൾ പാലക്കാട്ട്‌ മെഡിക്കൽ എക്‌സിക്യൂട്ടീവാണ്‌. കവിതയ്‌ക്കു പുറമെ കഥ, ലേഖനം, പ്രഭാഷണം ഒക്കെ കൈകാര്യം ചെയ്യുന്ന വിഷയങ്ങളാണ്‌. ഫ്രീലാനസ്‌ ജേർണലിസവും ചെയ്യുന്നുണ്ട്‌. കോളേജ്‌തലത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്‌. ആനുകാലികങ്ങളിൽ കവിത, ലേഖനം വരാറുണ്ട്‌. വിലാസംഃ മാതുലാമണി മന്നത്തുവീട്‌, കാവിൽപാട്‌ പി.ഒ. പാലക്കാട്‌ - 678 017.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here