ആൽമരം

അലകളായുലഞ്ഞരികിൽ സല്ലപി-

ച്ചിലകളിൽ പുണർന്നതിരമിക്കുകിൽ

നിലമറന്നുഞ്ഞാൻ പ്രണയചിത്തനായ്‌

വലയുമെന്നു കൊതിച്ചുവോ?

കുളിരുമൂടിയെൻ തളിരിലമരുകിൽ

പുളകമാർന്നു നിൻ ഹിമപടങ്ങളിൽ

തെളിയുവാൻ കഴിയാത്ത മേൽ ഞാൻ

ഒളിയുമെന്നു നീ കരുതിയൊ?

കാതിലളികളായ്‌ പാടിയാ-

ലതിലലിയുമെൻ മനമെങ്കിലും

മദമാടിയടിമുടിയിളകി ഞാൻ

മതിമറക്കുമെന്നു മോഹിച്ചുവൊ?

ചുഴലിയായി വന്നലറി വീശുകിൽ

ഉഴറി ശാഖകൾ വിറയുമെങ്ങിലും

ആഴമേറെയമർന്ന വേരുകൾ

പുഴകുമെന്നു നിനച്ചുവോ?

പിറവിയിൽ നിറയമ്മയോതിയൊ-

രറിവിൽ വിരുതറിയുമ്പൊഴും

നിറ യൗവ്വനം പൂണ്ടിളകുമീ

യരയാൽമരം നിൻ കാമുകൻ

Generated from archived content: poem2_mar27_09.html Author: mathewskuriyakose

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English