മറുനാടൻ മലയാളി സംഗമം ഡിസംബർ 29, 30 തീയതികളിൽ തൃശൂർ റീജിയണൽ തീയറ്ററിൽ വച്ച് നടക്കും.
29ന് രാവിലെ 9.30ന് സാംസ്‌കാരിക വകുപ്പുമന്ത്രി ശ്രീ കാർത്തികേയൻ സംഗമം ഉദ്‌ഘാടനം ചെയ്യും. മന്ത്രി ശ്രീ. എം.എ.കുട്ടപ്പൻ മുഖ്യപ്രഭാഷണം നടത്തും. ഇതേദിവസം 11.45ന് നടക്കുന്ന മറുനാടൻ മലയാളികളുടെ യാത്രാപ്രശ്‌നങ്ങളെ കുറിച്ചുളള ചർച്ചയിൽ ഗതാഗത വകുപ്പുമന്ത്രി കെ.ബി. ഗണേഷ് കുമാർ മുഖ്യാതിഥി ആയിരിക്കും. വി.വി. രാഘവൻ അദ്ധ്യക്ഷത വഹിക്കും. 2.30ന് നടക്കുന്ന “കേരളത്തിലെ സാമ്പത്തിക പ്രശ്‌നങ്ങളും മറുനാടൻ മലയാളികളും” എന്ന സെമിനാർ മന്ത്രി. കെ.ശങ്കരനാരായണൻ ഉദ്‌ഘാടനം ചെയ്യും. മന്ത്രി ബാബു ദിവാകരൻ അദ്ധ്യക്ഷനും എം.വി. സുധീരൻ മോഡറേറ്ററുമായിരിക്കും.
30ന് രാവിലെ 9.30ന് സാഹിത്യ സമ്മേളനം ഡോ.സുകുമാർ അഴീക്കോട് ഉദ്‌ഘാടനം ചെയ്യും. എം.വി.ദേവനായിരിക്കും അധ്യക്ഷൻ. തുടർന്നു നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി എം.എം. ഹസ്സൻ ഉദ്‌ഘാടനം ചെയ്യും.
Generated from archived content: marunadan.html
Click this button or press Ctrl+G to toggle between Malayalam and English