ആഷ

ഇഷ്‌ടമെന്നോതും നേരമില്ലെല്ലാം

അധരമാലോരായിരം

മൃദുല സമ്മാനങ്ങൾ

നൽകിയവൾ നീ………

ഒരു പിടി സ്‌നേഹം നിന്നിൽ

പകരനായും നേരമില്ലെല്ലാം

നിറപുഞ്ചിരിയാലെൻ

നയനമുനകളിൽ

ഓരായിരം സ്വപ്‌നങ്ങൾ

നെയ്‌തവൾ നീ…….

നിന്നാത്മ സംഗീതം

ഞാനെന്നോതിയ നീ

ഒരുനാളിലകലാൻ

വെമ്പിയതെന്തേ……….?

നിന്നശ്രുകണങ്ങളെ കാണാൻ

ത്രാണിയില്ലാതിരുന്നിട്ടും നീ…….

നിറമിഴിയാൽ എന്നിലമർന്നു

വെമ്പിയതെന്തേ………..?

എൻ പിടിവിട്ടകന്ന പുഷ്‌പമെ…….!

വരില്ലെ നീ ഇനിയുമൊരു മാത്രകൂടി !!

എൻ കൺകളിൽ നെയ്‌ത

സ്വപ്‌നങ്ങൾ പുലർന്നിടാൻ

കാത്തിരിപ്പാണെന്നുമെൻ സ്‌നേഹപാനമെ…..!

Generated from archived content: poem1_nov10_09.html Author: mansoor_ali.k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here