അന്വേഷണം

ജയിലിനുളളിൽ നിന്നുമൊരു കഥ

ചിറകുമുളച്ച്‌ സമ്മാനത്തിനായി പറന്നുപോയി.

കഥാന്ത്യം തീയായിരുന്നു.

അവൾ കരിക്കട്ട

അവന്‌ കൈവിലങ്ങ്‌

കഥക്ക്‌ ജീവൻ വച്ചു

അവർ മൂന്ന്‌ പേർ

ദൈവത്തിന്റെ കടിഞ്ഞാൺ വാഹകർ

അവരോടവൾ

നാമൊന്ന്‌ നമ്മുടെ കുഞ്ഞിനു മതമേത്‌?

അവർക്ക്‌ മൗനം

മൗനം പിളർന്ന്‌ രോഷത്തിന്റെ വരവിൽ

ഭയചകിതയവൾ പാചകവാതകം തുറന്നുവിട്ടു

അവരോടി, അവനകത്തേക്ക്‌

ഉയരങ്ങളിൽ നിന്ന്‌ നീലവെട്ടത്തിൻ ആതിഥേയയവൾ

ധൂമമായുയർന്നു

സമ്മാനദാനപ്പകലിലവൻ മോക്ഷം തേടി

അവനും അവളും അഭികാരകങ്ങൾ

ഉൽപന്നം കരിയും കൈവിലങ്ങും

അവൻ നിരപരാധി

സ്വപ്‌നം മുറിഞ്ഞ നിശയിൽ

നിരാശയുടെ നൃത്തം

കണ്ണൂരിൽ കർഫ്യൂ

സമ്മാനം ചിറക്‌ മുളച്ച്‌

ജയിലിലേക്ക്‌ പറന്ന്‌ വന്നു.

Generated from archived content: anweshanam.html Author: manojkumar_r

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English