മോഹഭംഗം

എന്താണ് ശരി, എന്താണ് തെറ്റ് ,
ആരറിവൂ, പക്ഷേ ഇന്നത്തെ ശരികള്‍,
നാളത്തെ തെറ്റുകളും, ഇന്നത്തെ തെറ്റുകള്‍,
നാളത്തെ ശരികളല്ലെന്നും ആരുകണ്ടു.

ചോദ്യങ്ങള്‍ അനന്തവും ഉത്തരങ്ങള്‍,
പരിമിതവും, എന്റെ ചോദ്യങ്ങള്‍,
എന്നോടൊപ്പം എരിഞ്ഞടങ്ങുന്നു,
ഉത്തരങ്ങള്‍ മരീചികയാണ്.

ജീവിതം പരീക്ഷയാണ്,
പരിരക്ഷയില്ലാത്ത പരീക്ഷ.
ഇവിടെ പരാജിതര്‍ക്ക് വീണ്ടും അവസരമില്ല,
ഇത് ജീവിതമാകുന്ന പരീക്ഷ.

നാളെകള്‍ എന്നും പ്രതീക്ഷകള്‍,
ഇന്നെലകള്‍ നിരാശകളും,
നമുക്ക് നിരാശകളുടെ ചിറകുകളിലേറി,
പ്രതീക്ഷകളുടെ തുരുത്തുകള്‍ തിരയാം.

Generated from archived content: poem2_june16_15.html Author: manojkumar_kk

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here