കനലാഴിയാണെന്നറിയതെ
കനിതേടി വന്നവൾ ഞാൻ
താലിതൻ ബന്ധനം മീട്ടുന്ന
ജീവിത വീണയിലൊരപശ്രുതി ഞാൻ
ചുറ്റും മിഴികൾക്ക് ചതുർത്ഥിയാം
ഒരടുക്കളവാസിനി ഞാൻ
പാചകപ്പുരയിൽ മല്ലിടുമീ
സീമന്തിനിക്കുണ്ടരദ്ദേഹം
കുരുടനാണദ്ദേഹം പകലിൽ
പൊട്ടനാണദ്ദേഹം പകലിൽ
ചിരിക്കില്ല ഏതുമോതുകില്ല
വല്ലഭനാണിരുളിൻ മഞ്ചത്തിൽ
വിളക്കിചേർത്തൊരെൻ മോഹമത്തിൻ തരികൾ
ക്ലാവു പിടിക്കുന്നു കാലഭ്രമണത്തിൽ
വ്യർത്ഥമായൊരു മൂന്നക്ഷരപദം
ഹർദയ വാതിൽ തുറന്നന്യമാകുന്നു
അറിയില്ലയെനിക്കിന്നുമാപദത്തിനർഥം
‘താലോല’മെന്നാണിതിന് പേര്.
Generated from archived content: poem1_dec27_10.html Author: manojkumar