കാലം

സ്മരണയിലൊരു മരണമുണ്ടല്ലോ
സ്മൃതിയിലൊരു മൃതിയുമുണ്ട്
ഹോ! കാലമേ നീ ഭയങ്കരന്‍
നിന്നിലൊരു കാലനുണ്ട് ..
ഏറെ നാള്‍ കാത്തു ഞാന്‍
കാത്തു കാത്തിരുന്നു ഞാന്‍
എവിടെ നീ എവിടെ നീ
എത്ര നാള്‍ തേടി ഞാന്‍
ഒടുവില്‍ നീ എത്തുമ്പോള്‍
എവിടെ ഞാന്‍ എവിടെ ഞാന്‍
ഹന്ത! നീയണഞ്ഞപ്പോള്‍
ഞാനില്ലാതെയായല്ലോ
* * * * *
നീയെനിക്കുണ്ടെന്ന്
അഹങ്കരിക്കുവതെങ്ങനെ ?
അഹം ‘കരിച്ചു’ കളഞ്ഞല്ലോ നീ
* * * * * * * * *
നീയാം നറു നിലാവില്‍
ഞാനൊരഭ്ര ഭാജനം പോലെ
സുതാര്യമീയകത്തും പുറത്തും
പരന്നൊഴുകുകയല്ലോ തേജോ പുഞ്ജം

Generated from archived content: poem1_apr2_14.html Author: manoj_varma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here