———- നിന്റെ പേരെന്താണ് ?———— കമ്പ്യൂട്ടറിന്റെ മോനിട്ടറില്‍ നിന്ന് മുഖമുയര്‍ത്തുക പോലും ചെയ്യാതെ ചിത്രന്‍ ചോദിച്ചു. ———- അനൂപ് ———-കട്ടിമീശയുള്ള ഏകദേശം ഇരുപതു വയസ്സ് തോന്നിക്കുന്ന സുമുഖനായ ചെറുപ്പക്കാരന്‍ പറഞ്ഞു. ——– വയസ്സ് ?—- ——— ഇരുപത്തൊന്ന്—– മറുപടി കേട്ടപ്പോള്‍ ചിത്രന്‍ ആഗതനെയോന്നു നോക്കിയിട്ട് വീണ്ടും കമ്പ്യൂട്ടറിലേക്ക് ശ്രദ്ധ തിരിച്ചു. വിലാസം ?———– അനൂപ് വിലാസം പറഞ്ഞു. ചിത്രന്‍ അനൂപ് പറഞ്ഞ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ ഫീഡ് ചെയ്തു കഴിഞ്ഞപ്പോള്‍ അനൂപിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും തെളിഞ്ഞു വന്നു. പരലോകമാണെങ്കിലും ഏറ്റവും ലേറ്റസ്റ്റ് സോഫ്റ്റ്‌വെയര്‍ ആണ് അവിടെ ഉപയോഗിക്കുന്നത് എന്ന് അനൂപിന് തോന്നി. ചിത്രന്‍ മുമ്പിലുള്ള ടേബിളില്‍ നിന്ന് ഐ ഡി കാര്‍ഡു വലിപ്പത്തിലുള്ള കട്ടി കടലാസ്സ് എടുത്ത്, അതില്‍ അനൂപിന്റെ പേരും ഗ്രേഡുമെഴുതിയതിനു ശേഷം, അടുത്തുള്ള ബട്ടണില്‍ വിരലമര്‍ത്തി. അല്പ സമയത്തിനകം ആജാന ബാഹുക്കളായ രണ്ടു പേര്‍ അവിടെ പ്രത്യക്ഷപെട്ടു. ————— നരകത്തില്‍ പോകുന്നതിനു മുമ്പായി നിനക്കെന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ ?———— ചിത്ര ഗുപ്തന്‍ ചോദിച്ചു. അനൂപിന് പതര്‍ച്ച തോന്നി.
—————– നരകത്തിലോ………..? പക്ഷെ ഞാന്‍ ഒരു പാട് നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്….——————- വിറച്ചു കൊണ്ട്, ഭയചകിതനായി അനൂപ് പറഞ്ഞു. ചിത്രന്‍ ചോദ്യ രൂപേണ അയാളെ നോക്കി ————- ഞാന്‍ റോഡ് അപകടത്തില്‍ പെട്ട ഒരാളെ സമയത്ത് ഹോസ്പിറ്റലില്‍ എത്തിച്ചു അയാളുടെ ജീവന്‍ രക്ഷിച്ചിട്ടുണ്ട്. ———————- —————- അയാള്‍ നിന്റെ അച്ഛന്റെ സ്നേഹിതനായിരുന്നില്ലേ …………….? അത് നിന്റെ കടമയായിരുന്നു……………———– ചിത്രന്‍ പറഞ്ഞു. ——————- ഒരു സ്കൂള്‍ കുട്ടിയെ കുറെ പേര്‍ ചേര്‍ന്നു തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചപ്പോള്‍, അവരില്‍ നിന്ന് രക്ഷിച്ച് വീട്ടിലെത്തിച്ചിട്ടുണ്ട് ————— അനൂപ് ആവേശത്തോടെ പറഞ്ഞു. ——— ഹ ഹ……….. കൊള്ളാം………… അതിനു പകരമായി നീ ആ കുഞ്ഞിന്റെ പിതാവില്‍ നിന്ന് സഹായവും സ്വീകരിച്ചില്ലേ ? അതോടെ അതിന്റെ മഹത്വവും നഷ്ടപെട്ടു………… വേറെ ?……………… ചിത്ര ഗുപ്തന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. ദ്വാരപാലകരുടെ പരുക്കന്‍ മുഖത്തേക്ക് നോക്കിയപ്പോഴേ അനൂപിന് പേടി തോന്നി. പണ്ട് കണ്ടു മറന്ന ഏതോ ആക്ഷന്‍ പടത്തിലെ അധോലോക ഗുണ്ടകളുടെ മുഖമാണ് അയാള്‍ക്ക് അപ്പോള്‍ ഓര്‍മ്മ വന്നത്. —————— ഞാന്‍ ജീവന് തുല്യം സ്നേഹിച്ച സാന്ദ്രയ്ക്ക് കുറേകൂടി നല്ല ജീവിതം കിട്ടും എന്നറിഞ്ഞപ്പോള്‍ വേദനയോടെയാണെങ്കിലും ഞാന്‍ പിന്മാറി…….. ————- അനൂപ് പറഞ്ഞവസാനിപ്പിച്ചു. ————— സ്വന്തമായി വരുമാനമില്ലാത്ത നീ, ആഗ്രഹിച്ചിരുന്നെങ്കില്‍ പോലും അവളെ സ്വന്തമാക്കാന്‍ കഴിയില്ലായിരുന്നു. അത് കൊണ്ട് അതൊന്നും ത്യാഗമായി കാണാന്‍ കഴിയില്ല.———– അനുസരണയില്ലാതെ താഴോട്ടിറങ്ങാന്‍ ശ്രമിച്ച തന്റെ കൊമ്പന്‍ മീശ ഒതുക്കി കൊണ്ട്, യാതൊരു കരുണയുമില്ലാതെ ചിത്ര ഗുപ്തന്‍ പറഞ്ഞു. ഇനി യാതൊരു പ്രതീക്ഷയ്ക്കും വകയില്ലെന്ന് അനൂപിന് തോന്നി. ചോരക്കണ്ണുകളുള്ള ദ്വാരപാലകര്‍ തന്നെ കൊണ്ട് പോകാന്‍ അക്ഷമരാകുന്നത് അയാള്‍ കണ്ടു. അവന്റെ മൗനം ഗൂഡമായി ആസ്വദിച്ചു കൊണ്ട് ചിത്രന്‍ ചോദിച്ചു.: ഇനി പറയൂ, നീ എന്തിനാണ് ആത്മഹത്യാ ചെയ്തത് ?——————— ————— അത്……………….. അത്……….. അച്ഛന്‍, ലേറ്റസ്റ്റ് മോഡല്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിച്ചു തരാത്തത് കൊണ്ട്, പെട്ടെന്നുള്ള ആവേശത്തില്‍ ……….. —————കോളേജ് പ്രിണ്‍സിപലിന്റെ മുമ്പില്‍ പോലും കൂസലില്ലാതെ നിന്ന് സമരം ചെയ്യാറുണ്ടായിരുന്ന അവന്‍ അന്നാദ്യമായി വിറച്ചു കൊണ്ട് പറഞ്ഞു. ——————– അതായത്, നിന്റെ പണക്കാരായ സുഹൃത്തുക്കള്‍ക്കുള്ളത് പോലെ ഏറ്റവും പുതിയ ഐ ഫോണ്‍ വെര്‍ഷ-ന്‍ നീയും ആഗ്രഹിച്ചു, അല്ലെ ?———————— അനൂപ് കുറ്റബോധത്തോടെ തലയാട്ടി. ——————– പക്ഷെ അത് വരെ നിന്റെ ഏതു ആഗ്രഹവും സാധിപ്പിച്ചു തന്നിട്ടുള്ള, കേവലം ഒരു ബസ്സ് ഡ്രൈവര്‍ മാത്രമായ നിന്റെ അച്ഛന്‍, പണമില്ലാത്തത് കൊണ്ടോ , അതല്ല എങ്കില്‍ മൊബൈല്‍ ഫോണിന്റെ ദൂഷ്യ ഫലം അറിയാവുന്നത് കൊണ്ടോ, ഈ ആവശ്യത്തിനു സമ്മതം മൂളിയില്ല——– ചിത്രന്‍ എഴുന്നേറ്റ് അനൂപിന്റെ അടുത്തേക്ക് വന്നു. എന്നിട്ടും അയാളുടെ, കറങ്ങും കസേര ചലിച്ചു കൊണ്ടിരുന്നു. കസേരയല്ല, ഭൂമിയാണ് തനിക്കു ചുറ്റും കറങ്ങുന്നതെന്നു ആ ചെറുപ്പക്കാരന് തോന്നി. ——————- അത് നിന്നോടുള്ള സ്നേഹമില്ലയ്മയായി വ്യാഖ്യാനിച്ചു നീ ആത്മഹത്യാ ചെയ്തു. അല്ലേ ?—————– അനൂപ് തല കുനിച്ചു. അവനില്‍ നിന്ന് ഒരു മറുപടി ചിത്ര ഗുപ്തനും പ്രതീക്ഷിച്ചില്ലെന്നു തോന്നി. ————— എന്നാല്‍ ഇതിനു മുമ്പ് നിന്റെ ഏത് ആഗ്രഹവും, അവര്‍ സാധിപ്പിച്ചു തന്നിരുന്നു എന്ന കാര്യം നീ മറന്നു…………. പരീക്ഷ ജയിച്ചപ്പോള്‍, നീ ആഗ്രഹിച്ച പോലെ , മുന്തിയ ഇനം വില കൂടിയ റാഡോ വാച്ച് വാങ്ങി തന്നില്ലേ……………? ——————– അനൂപിന്റെ കണ്ണുകള്‍ നിറഞ്ഞു. സ്നേഹ നിധികളായ തന്റെ മാതാ പിതാക്കളെ കാണണമെന്ന് അയാള്ക്കു ആഗ്രഹം തോന്നി. ഒരു പാട് വഴിപാടുകള്‍ക്ക് ശേഷമാണ് താന്‍ ജനിച്ചത് എന്ന്, അമ്മ ഇടയ്ക്കിടക്ക് പറയാറുണ്ടായിരുന്ന കാര്യ അനൂപിന് ഓര്മ്മ വന്നു.ജന്മനാ ഹൃദയവാല്‍വിനു തകരാറുള്ള കുഞ്ഞനുജത്തിക്ക് ഉമ്മ കൊടുക്കാന്‍ അയാള്‍ വെമ്പല്‍ കൊണ്ടു. ———— വീടിനു മുമ്പിലൂടെയുള്ള റോഡ് പണി പൂര്‍ത്തിയായാലുടന്‍ നിനക്ക് പുതിയ ബൈക്ക് വാങ്ങി തരാം എന്നും, എല്ലുന്തിയ പല വിധ അസുഖങ്ങളുള്ള ആ മനുഷ്യന്‍, നിന്റെ അച്ഛന്‍ പറഞ്ഞിരുന്നു. ഇതെല്ലാം ചെയ്തിട്ടും നിന്റെ ബാലിശമായുള്ള ഒരു ആവശ്യം സാധിക്കാതെ വന്നപ്പോള്‍ നീ ആത്മഹത്യ ചെയ്തു, ആ കുടുംബത്തിനു മുഴുവന്‍ തോരാത്ത കണ്ണീരാണ് നീ ഇപ്പോള്‍ സമ്മാനിച്ചിരിക്കുന്നത്. അത്കൊണ്ടു നരകത്തില്‍ കുറഞ്ഞ ഒരു ശിക്ഷയും നിനക്ക് നല്കാന്‍ കഴിയില്ല………………. കൊണ്ടു പൊയ്ക്കോ, ഇവനെ……………… ————- കല്പന കേള്ക്കാത്ത താമസം, കൊടുംകുറ്റവാളികളെ വലിച്ചു കൊണ്ടു പോകുന്നത് പോലെ, അനൂപിനെ, അത് വരെ അക്ഷമരായി നിന്ന തടിയന്മാര്‍ പിടിച്ചു വലിച്ചു കൊണ്ടു പോയി………… അനൂപിന്റെക കണ്ണുകള്‍ നിറഞ്ഞൊഴുകി. ചെയ്തത് വലിയ തെറ്റായി പോയി എന്ന് അയാള്ക്കു മനസ്സിലായി. പക്ഷെ അപ്പോഴേക്കും സ്വര്‍ഗ്ഗ വാതില്‍ അയാള്ക്കു മുമ്പില്‍ കൊട്ടിയടക്കപെട്ടിരുന്നു. അങ്ങകലെ, ഒരു പൊടിപടലം പോലെ നരക വാതില്‍ ദൃശ്യമായി…………………..
Generated from archived content: story1_apr11_13.html Author: manoj