ബാല ലോകസംവിധായകരുടെ നിരയിലേക്ക്‌

ഏതൊരു കർത്തവ്യം നിർവഹിക്കുന്നുവോ ആ കർത്തവ്യം സമൂഹത്തിന്‌ ഉതകുന്ന രീതിയിലാണെങ്കിലെ അതിന്റെ പ്രതിഫലനം മൂലമുണ്ടാകുന്ന പ്രതിഫലം സംതൃപ്‌തി നൽകുകയുള്ളൂ. ദൃശ്യമാധ്യമങ്ങളിലെ അവതരണം ഉണർത്തുന്ന എന്തുതരം അനുഭൂതിയും കൈമാറുന്നവിധം കണ്ട ദൃശ്യത്തെ ആസ്‌പദമാക്കി ഉണ്ടാക്കുന്ന അവതരണം ആ ദൃശ്യത്തിൽ നിന്നു വ്യതിചലിക്കുന്നില്ല. ഇന്ന്‌ ഏറ്റവുമധികം ജനമനസ്സുകളെ സ്വാധീനിക്കുന്ന മാധ്യമം ചലചിത്രമാധ്യമമാണ്‌. സിനിമയെ കുറിച്ചുള്ള ചിന്തകൾ മുഴുവനും ഒരു വിനോദം എന്ന നിലയ്‌ക്കാണ്‌. ആ നിലയിൽ തന്നെ സിനിമയ്‌ക്ക്‌ ഒരു ചട്ടകൂട്‌ ഉണ്ടായി. പ്രത്യേകിച്ച്‌ ഇന്ത്യൻ സിനിമയ്‌ക്ക്‌ ഇപ്പോഴത്തെ നിലയ്‌ക്ക്‌ ആ ചട്ടകൂട്‌ ഇങ്ങനെയാണ്‌. നായകൻ അഭ്രപാളിയിൽ അവതരിക്കുന്നത്‌ ഒരു ഗാനരംഗമോ അല്ലെങ്കിൽ ഒരു സംഘടനത്തോടുകൂടിയോ ആയിരിക്കും. ബോളിവുഡിനെയും, കോളിവുഡിനെയും ഈ ബാധ വിട്ടകന്നിട്ടില്ല. ഈ ചട്ടകൂടിൽ നിന്നുകൊണ്ടുതന്നെ പലസംവിധായകരും പലവിധത്തിലുള്ള ആശയങ്ങൾ കൈമാറിയിട്ടുണ്ട്‌. പക്ഷെ ഈ ചട്ടകൂട്‌ ഒരു പരിധിവരെ അതിന്റെ അന്തസത്ത പൂർത്തികരിക്കുന്നു. ഇപ്പൊഴത്തെ യുവതലമുറയ്‌ക്ക്‌ ഹരമായ ശങ്കർ തന്നെയാണ്‌ മുന്നിൽ. ശങ്കറിന്റെ രണ്ട്‌ ചിത്രങ്ങളൊഴിച്ചാൽ ശക്തമായ കഥാതന്തുക്കളാൽ വളർച്ച പ്രാപിച്ചവയാണ്‌ മറ്റുള്ളവ. ജെന്റിൽമാൻ, ഇന്ത്യൻ, മുതൽവൻ, അന്ന്യൻ, ശിവാജി, മുതലായ സൃഷ്‌ടികൾ തന്നെയാണ്‌ ഉദാഹരണങ്ങൾ. കാതലനും ബോയ്‌സും തികച്ചും എന്റർടെയ്‌നറാണ്‌. ജെന്റിൽമാൻ വിദ്യഭ്യാസസമ്പ്രദായത്തിലെ പാളിച്ചകളെ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യനിൽ കൈക്കൂലിയാണ്‌ ഇതിവൃത്തം. മുതൽവനിൽ ജനങ്ങൾ തെരെഞ്ഞെടുത്ത ഭരണകർത്താക്കളുടെ കർത്തവ്യത്തെ കുറിച്ച്‌ ബോധവൽക്കരിക്കുന്നു. അന്ന്യനിൽ ഇതെല്ലാം സമ്മിശ്രമാണ്‌. പക്ഷേ ശിവാജിയിൽ താരപ്രഭകൊണ്ട്‌ എന്താണോ കൈമാറേണ്ടിയിരുന്നത്‌ അതിൽനിന്നും കുറച്ച്‌ വ്യതിചലിച്ചുവോ എന്നൊരു സംശയം.

ആശയം കൈമാറുന്നതിന്‌ പതിവു ശൈലി കൈകൊണ്ടവരാണ്‌ പല സംവിധായകരും മലയാളത്തിലും ബംഗാളിലും ഉണ്ടായ നേട്ടം ഈ രണ്ടു ഭാഷചിത്രങ്ങളും യഥാർത്ഥ്യങ്ങളെ മുറുകെ പിടിച്ചിരിന്നു. ഇന്ന്‌ മലയാള സിനിമയുടെ സ്‌ഥിതി അതല്ല മലയാള സിനിമ ആ വഴിവിട്ട്‌ ബഹുദൂരം സഞ്ചരിച്ചിരിക്കുന്നു. അതിനുത്തരവാദികൾ എഴുത്തുകാരോ, സംവിധായകരോ, നിർമാതാക്കളോ അല്ല ഞാനും നിങ്ങളും ഉൾപ്പെടുന്ന പ്രേക്ഷക സമൂഹമാണ്‌. ഈ പതിവു ചട്ടകൂട്ടിൽ നിന്നും മാറി ചിന്തിച്ചവരുടെ അവസ്‌ഥ പരിതാപകരമാണ്‌. സിനിമ ഒരു വ്യവസായമാണ്‌ ഈ വ്യവസായത്തെ ആശ്രയിച്ച്‌ ഒരു പാടു കുടുംബങ്ങൾ ജീവിക്കുന്നുണ്ട്‌. ജയരാജ്‌ പോലുള്ള സംവിധായകർ അവലംബിച്ചിരുന്ന രീതിയിൽ നിന്നുമാറ്റി ചിന്തിച്ചത്‌ അതുകൊണ്ടാണ്‌. കരുണം പോലുള്ള ഹൃദയസ്‌പർശിയായിട്ടുള്ള സംവിധായകനാണ്‌ ജയരാജ്‌. ആ സംവിധായകന്റെ സൃഷ്‌ടികളാണ്‌ 4 ദിപീപ്പിൾ, ബൈ ദി പീപ്പിൾ. മറ്റുള്ള സംവിധായകരും ഒട്ടും വ്യത്യസ്‌തരല്ല. അതുകൊണ്ട്‌ തന്നെ ഈ സൃഷ്‌ടികളെയെല്ലാം നാം ആസ്വദിച്ചോ എന്ന്‌ ചോദിച്ചാൽ തീർച്ചയായും ആസ്വാദ്യകരമായിരുന്നു. 4 ദി പീപ്പിൾ ഒരുപറ്റം യുവസമൂഹത്തെമാത്രമേ ആകർഷിച്ചുള്ളൂ. ജയരാജ്‌ എന്ന സംവിധായകൻ എല്ലാതരത്തിലുള്ള പ്രേക്ഷകസമൂഹത്തിനും സ്വികാര്യനാണ്‌. ദേശാടനവും 4 ദി പീപ്പിൾ തമ്മിലുള്ള അന്തരം അത്‌ മനസ്സിലാക്കി തരുന്നു. കരുണം എന്ന സൃഷ്‌ടിയുടെ പൂർണ്ണത ജയരാജിന്റെ കഠിന പരിശ്രമമാണ്‌. മുഖത്തെ ചായം തേയ്‌ക്കാത്ത വാവച്ചനെപോലെയുള്ള പുതുമുഖത്തിന്‌ പരിചയ സമ്പത്ത്‌ ജീവിതാനുഭവം മാത്രമാണ്‌. സംവിധായകൻ നൽകിയ ജീവനാണ്‌ കരുണം. യഥാർത്ഥ്യങ്ങളുമായി ഒരു ജീവിതയാത്ര. ഇതിന്റെ മുഴുവൻ അംഗീകാരവും അർഹിക്കുന്നത്‌ ജയരാജാണ്‌.

നാൻ കടവുൾ ബാലയുടെ മഹത്തായ സൃഷ്‌ടികളിലൊന്നാണ്‌ നാൻ കടവുളിനുവേണ്ടി ബാല സഞ്ചരിച്ചത്‌ ജയരാജിന്റെ വഴികളിലാണ്‌. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന സൃഷ്‌ടി. സ്‌റ്റീഫൻസ്‌പീൽബർഗ്‌ എന്ന ജനപ്രിയസംവിധായകൻ ലോക സിനിമയ്‌ക്ക്‌ നൽകിയ സംഭാവന ഓർമ്മിക്കുന്നത്‌ ജൂറാസിക്‌ പാർക്ക്‌ പോലുള്ള ഗ്രാഫിക്‌ സിനിമകളിലൂടെയാണ്‌. പുത്തൻ തലമുറയെ മാത്രമല്ല ഒട്ടുമിക്ക എല്ലാവിധ പ്രേക്ഷകരയും സ്‌പീൽബർഗ്‌ സിനിമ ആകർഷിച്ചു. അതിനുമുമ്പേ തന്നെ സ്‌പീൽബർഗ്‌ തനതായ ഒരു ശൈലിയും വ്യക്തിമുദ്രയും പതിച്ചുകഴിഞ്ഞിരുന്നു. അതുകഴിഞ്ഞു വന്ന ജൂതസമൂഹത്തിന്റെ കഥപറയുന്ന ഷിന്റിലെസ്‌ലിസ്‌റ്റ്‌ ഏറെ പുരസ്‌ക്കാരങ്ങൾ വാരിക്കൂട്ടി. ബാലയുടെ ഉദ്ധ്യമം പ്രശംസാർഹമാണ്‌. അതിനുകാരണം കമ്പ്യൂട്ടർ യുഗത്തിന്റെ ഗ്രാഫിക്‌സിനും, മോർഫിങ്ങിനും പിന്നാലെ പോകുന്ന സംവിധായകരെപോലെ ബാല തുനിയാതിരുന്നത്‌ തന്നെ ഈ ചിത്രത്തിന്റെ വലിയ നേട്ടമാണ്‌. നാൻ കടവുൾ ഒരു ടീം വർക്ക്‌ നേടിയ വിജയമാണ്‌. അതിനെക്കാൾ പ്രേക്ഷകരെ അതിശയിപ്പിച്ചത്‌ ഈ കഥയുടെ അവതരണശൈലിയാണ്‌. തികച്ചും യാഥാർത്ഥ്യം. പച്ചയായ മനുഷ്യരുടെ ലോകം. ഞാനും നിങ്ങളും ആ അവസ്‌ഥയെ കൺമുന്നിൽ കണ്ട്‌ സഹതപിക്കുന്നതിനൊപ്പം ഒരുപാട്‌ ചോദ്യങ്ങളും ഉള്ളിൽ ഉന്നയിച്ചിരുന്നു. അതിനുകാരണം ബാല എന്ന സംവിധായകന്റെ കരസ്‌പർശം തന്നെയാണ്‌. ഹാസ്യരംഗങ്ങളിൽ പോലും രാജ്യത്തിന്റെ അവസ്‌ഥയും. രാഷ്‌ട്രീയ അവസ്‌ഥയും പ്രതിഫലിപ്പിക്കുന്നു.

സ്വാഭാവീക പിറവിയിലൂടെ അനാഥരാക്കപ്പെട്ട ഒരു സമൂഹം ദൈവത്തിന്റെ വികൃതികളാൽ ശാരീരിക വൈകല്യങ്ങളെ മറികടന്നുള്ള അഭിനയ വൈഭവത്താൽ കഥ നയിക്കുന്നു. ബാല എന്ന സംവിധായകന്‌ അധികം അകലെയല്ല ഓസ്‌ക്കാർ. ഒരു ഹോളിവുഡ്‌ സൃഷ്‌ടികളോടും കമ്പ്യൂട്ടർ യുഗത്തിനോടും മല്ലടിച്ച്‌ സാധാരണ മനുഷ്യന്റെ പച്ചയായ ജീവിതം പകർത്തി തുടരുന്ന യാത്രയിൽ ബാല മാതൃകയാവുകയാണ്‌. ഇന്ത്യൻ സിനിമാ സംവിധായകർക്കൊപ്പവും ലോക സിനിമാ സംവിധായകർക്കൊപ്പവും.

Generated from archived content: cinema1_oct26_09.html Author: manikandan_attapadi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here