അവതാർ അവതരിച്ചകാലം

ഈ കാലഘട്ടത്തിൽ ദൃശ്യഭാഷ ഉതകുന്ന രീതിയിൽ ലിഖിതഭാഷ ഉതകുന്നില്ല എന്നതാണ്‌ യഥാർത്ഥ്യം. അതിലൊരു വലിയ അതിശയോക്‌തി ഇല്ല. കാരണം കാലഘട്ടത്തിന്റെ പരിണാമവും, വായനയുടെ പരിമിതിയും. കലയും, കാലങ്ങളും പരസ്‌പരം പൂരകങ്ങളായി വർത്തിക്കുമ്പോൾ പിറവിയെടുക്കുന്ന സൃഷ്‌ടി സൃഷ്‌ടികർത്താവിന്റെ ഇച്‌ഛക്കനുസരിച്ച്‌ രൂപഭംഗിനേടുന്നു. അതുപക്ഷെ സൃഷ്‌ടികർത്താവിന്റെ മാത്രം ഇച്‌ഛക്കനുസരിച്ചാണ്‌. അതുതന്നെയാണ്‌ ദൃശ്യഭാഷയുടെ പരിമിതിയും. ലിഖതഭാഷയുടെ നേട്ടവും. ഒരു വായനക്കാരന്‌ യഥേഷ്‌ടം സഞ്ചരിക്കാം ബോധമനസ്സും ഉപബോധമനസ്സും ഉപയോഗിച്ച്‌. വായനയിലൂടെ വളർന്നത്‌ ആ വ്യക്‌തിയുടെ കൂടി ഭാവനയായിരിക്കും. ആ വ്യക്തി വായനക്കനുസരിച്ച്‌ സൃഷ്‌ടിക്കുന്ന കഥാപാത്രം ചിലപ്പോൾ അയൽക്കാരനായിരിക്കാം അല്ലെങ്കിൽ ബസ്സിൽ സഞ്ചരിക്കുമ്പോൾ പരിചയപ്പെട്ട വ്യക്തിയായിരിക്കാം. കഥയുടെ തന്തുവിൽ നിന്നുത്ഭവിക്കുന്ന കഥാപാത്രങ്ങളെല്ലാം തന്നെ സൃഷ്‌ടികർത്താവിന്റെ ഭാവനയിൽ നിന്നുപോലും തികച്ചും വ്യത്യസ്‌തമായിരിക്കും, ഈ കഥാപാത്രങ്ങൾ. ദൃശ്യഭാഷ തികച്ചും വിഭിന്നമായിരിക്കും. ഈ കാര്യത്തിൽ, ദേശമോ ഭാഷയോ ആശയം കൈമാറുന്നതിന്‌ ഒരു മാനദണ്ഡമായി വർത്തിക്കാറില്ല. അതുകൊണ്ടുതന്നെ സന്ദേശം കൈമാറുന്നതിന്‌ അവലംബിച്ച രീതിയിലും മാറ്റം സംഭവിച്ചു.

ജെയിംസ്‌ കാമറൂണിന്റെ അവതാർ അവതരിക്കാൻ പ്രേക്ഷകർ കാത്തിരുന്നത്‌ 8,10 കൊല്ലങ്ങളാണ്‌. അതിനു കാരണവും കാമറൂൺ വ്യക്തമാക്കുന്നു. “സാങ്കേതിക മികവിനുവേണ്ടിയുള്ള കാത്തിരിപ്പാണ്‌ ഇതിനു കാരണം. ഈ സിനിമയ്‌ക്കു വേണ്ട 3ഡി ക്യാമറതന്നെ വികസിപ്പിച്ചെടുക്കുകയായിരുന്നു. 9 ഓസ്‌ക്കാർ നോമിനേഷനുകൾ നേടിയിട്ടുള്ള അവതാർ അവതരിക്കേണ്ട സമയം ഇതുന്നെയാണ്‌. കോപ്പൻ ഹെഗനിൽ ഉണ്ടായ ആശങ്ക ഇതിനു തെളിവാണ്‌. അമേരിക്കപോലുള്ള രാജ്യങ്ങൾ പുറന്തള്ളുന്ന കാർബൺഡൈ ഓക്‌സൈഡുകൊണ്ട്‌ പരിസ്‌ഥിതിയുടെ താളലയങ്ങളിലുണ്ടാവുന്ന വ്യതിയാനങ്ങളെക്കുറിച്ച്‌ യാതൊരുവിധ ആശങ്കയുമില്ലാത്ത പ്രതികരണം ഈ പരിസ്‌ഥിതി സിനിമയുടെ പ്രാധാന്യം വ്യക്തമാക്കി തരുന്നത്‌ ഇവിടെയാണ്‌. പ്രേക്ഷകരിൽ ഉണ്ടാകേണ്ട 3ഡി അനുഭൂതി വ്യക്തമായി മനസ്സിലാക്കി തരുന്ന സിനിമ. കാമറൂണിന്റെ ഇനിനുമുമ്പുള്ള എത്രയോ സൃഷ്‌ടികളിൽ 3ഡിക്ക്‌ പ്രാധാന്യം നൽകാമായിരുന്നു. ടെർമിനേറ്റർ, ടൈറ്റാനിക്ക്‌ അതിന്‌ തെളിവാണ്‌. ദൃശ്യമാധ്യമങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിന്‌ ഉദാഹരണമാണ്‌ അവതാർ. അന്യലോകത്തെ ഹരിതംപോലും തുടച്ചുമാറ്റുന്ന നീചരായ മനുഷ്യർ. പരിസ്‌ഥിതി, പരിതസ്‌ഥിതികൊണ്ടുള്ള ഇടപെടൽ കൊണ്ട്‌ നാശത്തിന്‌ വിധേയമാകുന്ന കാഴ്‌ചയുടെ വെളിച്ചത്തിൽ ഒരു കഥാതന്തു, അവതാർ. ജെയിംസ്‌ കാമറൂൺ പോലുള്ള ഓസ്‌ക്കാർ ജേതാവിനു പുരസ്‌ക്കാരങ്ങൾ പുതുമയല്ല. എങ്കിൽ പോലും എക്കാലത്തേയും ഒരു മഹത്തായ സൃഷ്‌ടിക്ക്‌ ജന്മം നൽകിയതിൽ സ്വയം അഭിമാനിക്കാം. സൂപ്പർതാരങ്ങളുടെ തിയതി കിട്ടികഴിഞ്ഞാൽ തിരക്കഥയുണ്ടാവുന്ന ഈ കാലഘട്ടത്തിൽ തിരക്കഥയുടെ പൂർണതക്കുവേണ്ടി കാത്തിരുന്ന ഈ സംവിധയകന്‌ എന്ത്‌ വിശേഷണമാണ്‌ നൽകേണ്ടത്‌. കഥക്ക്‌ വേണ്ടിയാണ്‌ താരങ്ങൾ, താരങ്ങൾക്കു വേണ്ടിയല്ല കഥ.

Generated from archived content: cinema1_feb16_10.html Author: manikandan_attapadi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here