വിഷുപറയുന്ന കാര്യങ്ങൾ…..

വിഷു ഒരു അടിച്ചമർത്തലിന്റെ കഥകൂടി പറയുന്നുണ്ട്‌. അതായത്‌ ദ്രാവിഡരുടെമേൽ ആര്യന്മാരുടെ ആക്രമണവിജയംകൂടിയാണ്‌ വിഷുവിന്റെ ചരിത്രം. ആര്യന്മാരുടെ ഭാഷയിൽ പറഞ്ഞാൽ തിന്മയ്‌ക്കുമേൽ നന്മയുടെ വിജയം. ഒരു അധിനിവേശത്തിന്റെ വിജയത്തിൽ, വിജയി പറയുന്നതുമാത്രമായിരിക്കും നന്മ. എതിർത്തവരൊക്കെ തിന്മയുടെ പ്രതിരൂപങ്ങളായിരിക്കും. അങ്ങിനെ ദ്രാവിഡരെന്ന ആദിമനിവാസികൾ അസുരന്മാരും രാക്ഷസന്മാരുമായി. അവരെ കീഴ്‌പ്പെടുത്തിയ ദിവസം നമ്മെക്കൊണ്ടുതന്നെ ആഘോഷിപ്പിക്കുകയും ചെയ്യുന്നു.

ഇനി ഓണത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ എന്തിന്‌ മഹാബലി എന്ന “അസുര” രാജാവിനെ വാമനവേഷധാരിയായ വിഷ്ണു ചവിട്ടിത്താഴ്‌ത്തി എന്നത്‌ കൃത്യഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു.

ഇങ്ങിനെയൊക്കെ ചിന്തിക്കുമ്പോൾ വിഷുവും ഓണവുമെല്ലാം ഇത്തരം കപടകഥകളുടെ, നന്മയില്ലാത്ത ചില സത്യങ്ങളുടെ പട്ടികയിൽ വരും. അതിനാൽ ഇത്തരം പരമ്പരാഗതമായി ചിലർ പറഞ്ഞു പരത്തിയ കഥകളിൽ നിന്ന്‌ വിഷുവിനേയും ഓണത്തിനേയും മോചിപ്പിക്കുകയാണ്‌ വേണ്ടത്‌. അല്ലെങ്കിൽ നാളെയിത്‌ രാഷ്‌ട്രീയ ആയുധമായും മാറാം. അതിനാൽ ഒരു കൂട്ടരുടെ “നന്മ”യുടെ വിജയമായി വിഷുവിനെ ആഘോഷിക്കാതെ ലോകത്തെ മുഴുവൻ മനുഷ്യരുടേയും നന്മയുടെ വിജയത്തിനായി നമുക്ക്‌ വിഷു ആഘോഷിക്കാം….

Generated from archived content: vishu_manikandan.html Author: manikandan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here