കണ്ണാടി

സുവർണ്ണ ലിപികളിൽ എഴുതിവയ്‌ക്കപ്പെടേണ്ട

ജീവിതത്തിലെ പ്രിയപ്പെട്ട നഷ്ടമെന്തെന്ന്‌

ജ്ഞാനശീലൻ ചോദിച്ചപ്പോൾ

ഞെട്ടിത്തരിച്ചത്‌ നേട്ടങ്ങളുടെ പട്ടികയുമായി

ഉത്തരം പറയാനെത്തിയവരാണ്‌.

വെട്ടിവിഴുങ്ങിയ ജീവിതത്തിലൂടെ

അറിയാതെ ആമാശയത്തിലെത്തിയ

അനുഭവങ്ങളുടെ ദഹനക്കേടിൽ നിന്ന്‌

പ്രണയമെന്നും, കാമുകൻ&കാമുകിയെന്നും

പ്രത്യയശാസ്ര്തമെന്നും, ചിന്തയെന്നുമൊക്കെ

പലരും വിളിച്ചു പറയുന്നുണ്ടായിരുന്നു.

ഊരും പേരുമറിയാത്ത ഒരുത്തൻ

കണ്ണാടിയിൽ നോക്കി സ്വന്തം രൂപം

വരച്ചെടുത്ത വെളളകടലാസ്‌, ജ്ഞാനശീലന്‌

ഉത്തരമായി നൽകി പിൻവാങ്ങിയപ്പോൾ

വീണ്ടുമൊരു ഞെട്ടലോടെ ജ്ഞാശീലൻ ചോദിച്ചു

കണ്ണാടി കൈവശമുളളവർ എത്ര പേരുണ്ട്‌ ?

Generated from archived content: kannadi.html Author: mani_mathula

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English