തീ കൂട്ടുവാൻ തീപ്പെട്ടിയില്ലെങ്കിൽ
തീ തേടിപ്പോവുക വേണ്ടല്ലോ
മുലവിരിയും പെണ്ണുള്ളോരമ്മതൻ മാറിൽ
വിറക് വച്ചോളൂ തീ കിട്ടും.
****
നന്നാക്കി നക്കി
നന്നായി നക്കി
നക്കികൾ നക്കി
നാടിനകം നരകം
****
ദേഹ സ്നേഹമെന്നുണ്ടായ്
ദേശ സ്നേഹമന്നു പോയ്
****
പണ്ടും ദൈവത്തെയുണ്ടാക്കി
ഇന്നും ദൈവത്തെയുണ്ടാക്കുന്നു
എല്ലാം ഉരുളയ്‌ക്കുണ്ടാക്കുന്നു
****
പുട്ടും ഫുഡും
അടുക്കളയിൽ വേണ്ട
മലയാളിക്കെല്ലാം
ഫുട്‌പാത്തിൽ മതി
****
പണവും തേടിപ്പോകുന്നവന്
പറഞ്ഞിട്ടില്ല സമാധാനം
****
ആനമോഹമപകടം
ആട് മോഹമായിടാം
****
ഒറ്റമോഹമേ എനിയ്‌ക്കുള്ളൂ
ഒറ്റ മോഹമില്ലാതിരിക്കണം.
Generated from archived content: poem4_feb27_07.html Author: mani_k_chenthappuru