തടവുകാർ

കൂട്ടുകാരാ-

കൂട്ടിമുട്ടുന്ന നേരത്ത്‌

വീട്ടുകാര്യം

തിരക്കായ്‌ക.

വീടേ വിസ്‌മൃതം

ആരോ നയിക്കുമ-

ശാന്തമാം യാത്രയിൽ

വഴിയമ്പലം.

നഗര ലോഡ്‌ജിൽ

മദ്യശാലയിൽ

ജീവിത നരകഭൂപടം

കണ്ടിരിക്കുമ്പോൾ

അറിവു,യേതോ മുടിഞ്ഞ

നേരത്ത്‌ നിലതെറ്റി

ജീവിത ചെളിക്കുണ്ടിൽ

വീണ്‌ നീറുവോർ നമ്മൾ.

ഇപ്രപഞ്ചത്തിന്റെ

ഏതു കോണിൽ

നിന്റെ എന്റെയും

നൈമിഷികാനന്ദം?

ഊട്ടുംവരെ

ഒപ്പമുറങ്ങുന്നവൾ

ഒക്കെ നാട്യം, പര-

പ്രേമമേ കാലത്തെ വെല്ലാൻ.

കൂട്ടുകാരാ-

കേൾക്കായ്‌ക പിൻവിളികൾ

നോക്കൂ, വഴിവിളക്കൊക്കെയും

കെട്ടു പോകുന്നു.

തിരപോലെ കൂരിരുൾ

കയറവെ നമ്മളീ-

തടവ്‌ പാളയം

ചാടിക്കടക്കണം.

ഇനി പിച്ചവച്ചെത്തും

പിഞ്ചുകാൽ വയ്‌പിനായ്‌

വഴിവിളക്കായ്‌ നിന്ന്‌

എരിയണം നാമിനി!

Generated from archived content: poem2_mar16.html Author: mani_k_chenthappuru

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here