മണിക്കവിതകൾ

വയർ കാണൽ

എത്രപേർ കണ്ട വയറിത്‌
തൊട്ടും തലോടിയും
ഇഷ്‌ടഭോജ്യങ്ങളാലന്ന്‌
മത്സരിച്ചുണ്ട്‌ നിറച്ചത്‌
ചുറ്റിനും നാവിരുന്ന്‌
കൊച്ചുവർത്തമാനങ്ങൾ
കുടഞ്ഞിട്ടു രസിച്ചത്‌
എട്ടുപേരെ ചുമന്നത്‌
ഒരിറക്കു കിട്ടാതെ
പെരുവഴി തിണ്ണയ്‌ക്കിരുന്ന്‌
നൊന്തുപൊട്ടുന്നു
ഇല്ലൊരാൾ
ഈ വയർ കാണുവാൻ.

പതനം

ആനമെലിഞ്ഞാൽ
നാടറിയും
ആടുമെലിഞ്ഞാൽ
ആരറിയാൻ?.

അച്ചൻ

അച്ഛനാകാതെ
അച്ഛനാകാൻ
അച്ചനായാൽ മതി.

Generated from archived content: poem1_apr8_08.html Author: mani_k_chenthappuru

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here