അച്ഛന്‍ കിഡ്നി വിറ്റ് പുര നിറഞ്ഞ പെണ്ണിന് പൊന്നു വാങ്ങി.
” കിഡ്നി വിറ്റ് പൊന്നു വാങ്ങ്യാ നിലനില്‍ക്ക്വോ?”
ഇല്യാ-
മകളുടെ കാന്തന്‍ – ഒരു കോന്തന്‍- പൊന്ന് വിറ്റ് കള്ള് വാങ്ങി മോന്തി-
” പൊന്ന് വിറ്റ് കള്ളുവാങ്ങ്യാ നില നില്‍ക്ക്വോ?”
ഇല്യാ-
കള്ള് കരള് കാര്‍ന്നു കാര്‍ന്നു തിന്നു….
” കരള് വാടിയാല്‍ ഞെളിഞ്ഞു നില്‍ക്വോ?”
ഇല്യ-
അവന്‍ കുഴഞ്ഞു വീണ് കിടപ്പിലായി.
കൂടെ കുടിച്ചവര്‍ പിരിവെടുത്തു ശവപ്പെട്ടി വാങ്ങി. ഒറ്റ കിഡ്നിയന്‍ മുത്തച്ഛന്‍ പേരക്കുട്ടികളെ കെട്ടിപ്പിടിച്ച് , തീരാത്ത ജന്മത്തിന്റെ തോരാത്ത ദുരന്തങ്ങളോര്‍ത്ത് വിതുമ്പിയപ്പോള്‍-
അവന്‍ അതില്‍ സുഖമായി കിടന്നുറങ്ങി…
പുതിയ ജന്മത്തിലേക്കുണരാന്‍!!!!!
Generated from archived content: story1_nov13_12.html Author: mangalam
Click this button or press Ctrl+G to toggle between Malayalam and English