തേങ്ങൽ

ആൽത്തറയിൽ നിന്നു വന്ന-

കണ്ണിൻ മുനകൾ..

എന്റെ നെഞ്ചിലാണു തറച്ചത്‌

വേണ്ടെന്നൊരായിരം വട്ടം

മനസ്സിൽ പറഞ്ഞിട്ടും,

അറിയാതുരുകി ഒലിച്ചു.

നിന്റെ സ്വപ്നങ്ങൾ എന്റേതു

എന്റേതു നിന്റേതുമാണെന്ന്‌

നമ്മളൊരുമിച്ചു പറഞ്ഞു.

ചടുലകൗമാരത്തിനൊടുവിൽ

പുതിയ ജീവിതം കെട്ടിപടുക്കാനായ്‌

എണ്ണപ്പാടങ്ങളെന്നെ മാടി വിളിച്ചു

ഇവിടെ നിന്നും ഞാൻ അറിഞ്ഞു…

നിന്റെ ചാട്ടുളി കണ്ണുകൾ

മറ്റാർക്കൊ പണയം വച്ചു എന്ന്‌…

സാരമില്ല…..

അന്നു നീ പറഞ്ഞതു പോലെ

ഏതെങ്കിലും ഒരു ജന്മത്തിൽ

ഏതെങ്കിലും ഒരു വിജന സന്ധ്യയിൽ

കാണുമായിരിക്കും…..,

അന്നും നീ എനിക്കറിയായിരിക്കുമൊ….

Generated from archived content: poem1_nov24_08.html Author: maneeshkumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here