ഞാൻ ഇറങ്ങി പോകുമ്പോൾ
ആരും കരഞ്ഞില്ല.
കാരണം
ഞാൻ അവസാനത്തെ
ഇലയായിരുന്നില്ല,
ആരും ചിരിച്ചതുമില്ല,
എന്തെന്നാൽ ഞാൻ ആദ്യത്തെ
ഇലയായിരുന്നില്ല,
പൊഴിച്ചിലുകൾക്കിടയിൽ
ആരും അറിയാതെ
പൊഴിഞ്ഞു വീണ
ആർക്കും വേണ്ടാത്ത
ഒരു ഇല………
Generated from archived content: poem2_may8_09.html Author: maneesh
Click this button or press Ctrl+G to toggle between Malayalam and English