നമീറ ടീച്ചറുടെ
ക്ലാസിൽ നിന്നും
കണ്ണുടക്കിയപ്പോൾ
കൂടെ കൂട്ടിയതാണ്.
പിന്നൊരു
മഞ്ഞുകാലത്ത്
ഉരുകി എന്നിലലിഞ്ഞു
ഒരിക്കൽ
എന്നോടു കൊഞ്ചാൻ
വന്ന കാതറീന്
കിട്ടി അവളിൽ നിന്നൊരു ഡോസ്
പേപ്പറിൽ
വിരഹം ശർദ്ധിങ്ങ
മാർച്ചിനൊടുവിൽ
ഒന്നായ് രണ്ടിടങ്ങളിൽ
ഒടുവിൽ
ആ കൂൾബാറിൽ
ഇുന്നവൾ മൊഴിഞ്ഞു
എനിക്കു വിഷമമുണ്ട്
എന്നാലും ജീവിതമാണ്
ഒരു സിഗരറ്റ്
വലിച്ചു തീർത്ത്
ആഷ്‌ട്രേയിൽ കുത്തിക്കെടുത്തി
ഞാനും പറഞ്ഞു
ഇത്രേ ഉള്ളൂ……….
Generated from archived content: poem1_mar20_10.html Author: maneesh
Click this button or press Ctrl+G to toggle between Malayalam and English