25 വർഷം പിന്നിട്ട ‘ഇന്ന്’ മാസിക അഖില കേരളാടിസ്ഥാനത്തിൽ കവിതാ മത്സരം നടത്തുന്നു.
കവിത മൗലികവും മുൻപ് പ്രസിദ്ധപ്പെടുത്താത്തതും 30 വരിയിൽ കവിയാത്തതുമായിരിക്കണം. കവിയുടെ പേരും വിലാസവും ഫോൺ നമ്പരും പ്രത്യേകം ഒരു കടലാസിലേ എഴുതാവൂ. ഒരാൾ ഒരു കവിതയെ അയക്കാവൂ.
ഒന്നാം സമ്മാനം 666 രൂപയും പ്രശസ്‌തിപത്രവും. രണ്ടാം സമ്മാനം 333 രൂപയും പ്രശസ്‌തിപത്രവും. തിരഞ്ഞെടുക്കപ്പെടുന്ന രചനകൾ കവിതക്കുടന്ന എന്ന കവിതാപതിപ്പിൽ ചേർക്കും. 7 രൂപയ്‌ക്ക് തപാൽ സ്‌റ്റാമ്പ് കവറിനുളളിൽ അടക്കം ചെയ്‌ത്, 2006 ജൂലൈ 31നു മുൻപ് ലഭിക്കത്തക്കവിധം പത്രാധിപർ, ‘ഇന്ന് കവിതക്കുടന്ന’, മലപ്പുറം, ഇന്ത്യ-676 505 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.
Generated from archived content: news_july6_06.html Author: manambur_rajanbabu