സൗഹൃദം

ഉറ്റമിത്രം രാത്രിവണ്ടിക്കു തലവെയ്‌ക്കുമ്പോൾ

സുരതശൃംഗത്തിലായിരുന്നിരിക്കണം ഞാൻ!

ഒറ്റരാത്രി കൊണ്ട്‌

ഉടലും തലയും വേർപെട്ട്‌

പാളങ്ങൾക്കരികിലായി ഞങ്ങളുടെ സൗഹൃദം…..

(ആത്മനിന്ദയുടെ കറുത്ത രക്തം കട്ടകുത്തി-

വെറുപ്പിന്റെ ഈച്ചകൾ പൊതിഞ്ഞ്‌-

ഇത്രമാത്രമല്ലോ ബന്ധങ്ങളെന്ന്‌ പല്ലിളിച്ചുകാട്ടി-)

സൗഹൃദവഴികൾ നിറയെ

നാട്യത്തിന്റെ കാട്ടു പൊന്തകൾ.

മനസ്സിൽ ഇന്ന്‌

ഒരവിൽപ്പൊതിയോ ഓടക്കുഴലോ ഇല്ല.

എന്തിന്‌-

സ്വപ്നത്തിന്റെ എച്ചിലിലകൾ പോലും!

Generated from archived content: souhradam.html Author: mahendar_i

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here