ഒഴുക്കും ഓളവും
അലച്ചിലും നിർത്തി
വഴുക്കുമോർമ്മയിൽ
മറവിയായിതാ
പുഴയൊഴുകുന്നു
മണൽത്തരികളിൽ
അരിച്ചു നീങ്ങുന്നൊ-
രുറുമ്പു ജാഥയായ് !
നരച്ചു വൃദ്ധയായ്
നടക്കാൻ വയ്യാഞ്ഞും
ചിരിച്ചു സ്നേഹാർദ്രം
പകരുമമ്മയും
മരിച്ചമുത്തശ്ശി-
ക്കിനാക്കളൊക്കെയും
പഴുത്തുവിങ്ങുന്ന
മണൽത്തരികളിൽ
പുഴവഴിതേടി
കരയ്‌ക്കടിയുന്നു…….
Generated from archived content: puzhavazhi.html Author: madhu-aalappadambu