ലാപ്‌ടോപ്പിലെ മധുവിധു

പ്രോഗ്രാം ഡീബഗ്‌ ചെയ്യുവാൻ ബോസിന്റെ ആജ്ഞ…

അതിനാൽ ലാപ്‌ടോപ്പുമായി അവൻ മണിയറ പൂകി.

സഹവർത്തിയായ വധു, ഒന്നാം കോൾസെന്റർ ഷിഫ്‌റ്റിനായി

കോട്ടുവായിട്ടുറങ്ങി.

വിയർപ്പിന്റേയും ഓദ്‌കൊളോഞ്ജിന്റേയും ആവി

എയർകണ്ടീഷണർ ഒപ്പിയെടുത്തു

ലാപ്‌ടോപ്പിൽ കമ്പനി ഇമെയിൽ സന്ദേശങ്ങൾ

മിന്നിമറഞ്ഞു.

നാളെ ബാംഗ്ലൂർ, മറ്റന്നാൾ വിശാഖപട്ടണം

ടൂർപ്ലാനുകൾ, സെവ്‌ ചെയ്തു, പ്രിന്റ്‌ എടുത്തു

യാത്രാവിമാനടിക്കറ്റും നെറ്റിലൂടെ റെഡി…

പിറ്റേന്ന്‌ ബീജബാങ്കിൽ നിക്ഷേപം നടത്തി

വധുവിനുവേണ്ടി ഫെർട്ടിലിറ്റി ക്ലിനിക്കിൽ

അപ്പോയന്റ്‌മെന്റ്‌ വാങ്ങി

അവൻ വിമാനത്തിൽ കയറി.

Generated from archived content: poem1_oct6_07.html Author: m_venu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here