പുനർജ്ജനി

ജനിത ഘടകങ്ങളെ!

എന്റെ ജന്മാന്തര രഹസ്യങ്ങളെക്കുറിച്ച്‌,

നിയതങ്ങളായ രേഖകളെക്കുറിച്ച്‌,

അതിന്റെ വക്രതയെക്കുറിച്ച്‌,

എന്നോട്‌ പറയുക

ഞാൻ ആരാണെന്ന്‌, ഞാൻ എന്താണെന്ന്‌,

എന്നെ മനസ്സിലാക്കി തരിക.

ജന്മം കൊണ്ട്‌ അപഹാസ്യമായ

എന്റെ വികലാംഗത എന്താണെന്ന്‌,

എന്നോട്‌ പറയുക

ഡി എൻ എ എന്ന രാസഘടനയുടെ

അനുസ്യൂതമായ ചങ്ങലകളിൽ

നീ കോറിയിട്ട ലിഖിതങ്ങൾ,

എന്നെ ഞാനാക്കുന്ന സാമുദ്രികതൾ

എന്തൊക്കെയാണെന്ന്‌ പറഞ്ഞു തരിക

കണ്ണുണ്ടായിട്ടും കാണാൻ കഴിയാത്ത

ചക്ഷുഹീനരുടെ ലോകത്തു നിന്നും

എന്നെ എന്റെ ലോകത്തേയ്‌ക്ക്‌

മടക്കി അയക്കുക.

കടലിന്റെ അഗാധതയിലേയ്‌ക്ക്‌

ആഴിപരപ്പിന്റെ നിഗൂഢതയിലേയ്‌ക്ക്‌

ഒരു പവിഴച്ചെടിയായി എന്നെ പിഴുതെറിയുക

വീണ്ടും ഒരു സ്വാതിനക്ഷത്രത്തിന്റെ മുത്താകാൻ വേണ്ടി

ഞാൻ പുനർജ്ജനിക്കട്ടെ.

Generated from archived content: poem1_apr20_06.html Author: m_venu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here