മയില്‍പ്പീലി

പടവുകളേറിയ സ്മരണകള്‍
ഹൃദയ വിദ്യാലയത്തിന്‍ ചുമരുകള്‍
തംബുരുവിന്‍ ശ്രുതി പോലെ
പുസ്തകത്താളിലെ ജീവിത രീതികള്‍
ആത്മവിദ്യാലയമേ എന്‍ അറിവിന്‍ കേന്ദ്രമേ
എന്നെ ഞാനാക്കിയ സ്നേഹത്തണലേ
അക്ഷരമോതിയ തിരുവചനങ്ങളും
സ്നേഹവാത്സല്യം പകര്‍ന്ന ഗുരുനാഥരും
സൗഹൃദം മൊട്ടിട്ട ഇടനാഴികളും
പ്രണയം പൂവിട്ട
ക്ലാസ് മുറികളും
ഇന്നു വെറും ഓര്‍മകള്‍
സ്മരണകളായി
എന്നെ ഞാനാക്കിയ
അമൃത വിദ്യാലയമേ
സൗഹൃദ പടവുകള്‍ കൈകോര്‍ത്തു
നടന്നു നാം
അറിവിന്റെ തിരിനാളമായ്
ഗുരുജനങ്ങളും
പുഞ്ചിരിതന്‍ വയമ്പില്‍ ചേര്‍ത്ത
സഹപാഠികള്‍ തന്‍ സ്നേഹം പോലെ
സ്മരണകള്‍ നിറയുന്നു മനസില്‍ എങ്ങും
ചൊല്ലുവാനേറെയുണ്ട്
വിദ്യാലയ സ്മരണകള്‍
ചിരിക്കുന്ന ചുമരുകളും

Generated from archived content: poem2_agu25_13.html Author: m_alif_laila

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here