വിരലടയാളങ്ങള്‍

ചവിട്ടിപ്പതിഞ്ഞ വഴികള്‍ക്ക്‌
എന്തുണ്ട്‌ മിച്ചം?
വഴിയില്‍
ഉപേക്ഷിച്ച മമതകള്‍ക്ക്‌
ആരും കാവല്‍നില്‍ക്കുന്നില്ല.
എല്ലാവരും അത്‌ ചവിട്ടി
കടന്നുപോവുകയാണ്‌.
നിര്‍വ്വികാരതയിലേക്ക്‌
കുഴിച്ചു മൂടപ്പെട്ട വെറുപ്പിന്‍റെ
വിരലടയാളങ്ങള്‍ക്കായി
ഞാന്‍ വൃഥാ പരതുന്നു.

Generated from archived content: poem2_may28_12.html Author: m.k.harikumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here