രണ്ട് കവിതകള്‍

ലെസ്ബിയന്‍ പശു
………………………….

ഒരേ ചില്ലയിലെ
ഒരേ വര്‍ഗത്തിലെ
രണ്ടു പക്ഷികളുണ്ടാക്കുന്ന
രണ്ടു ശബ്ദം പോലെ
ഒരെയിടത്
മുട്ടിയുരുമ്മി കിടക്കുന്ന
നമ്മള്‍ക്കിടയില്‍ രണ്ടു മണം

എന്നിലെ മണം
നിന്നിലേക്കും
നിന്നിലെ മണം എന്നിലേക്കും
ഇരച്ചു കയറുമ്പോള്‍
തുടുത്തു നില്‍ക്കും
നീല ഞരമ്പുകള്‍
കൊതിപ്പിക്കുന്നുവല്ലോ
വീണ്ടും വീണ്ടും
നമ്മളിരുവരെയും……..

പറയാതെ വച്ചത്
………………………………..

നാം
വിചാരിക്കുന്നവര്‍ക്ക്
നല്‍കാവുന്ന
ഒന്നല്ല സ്നേഹം
വാക്ക്
നോക്ക്
സ്പര്‍ശം ……

നാം
ആഗ്രഹിക്കാത്തത്
സ്വീകരിക്കുമ്പോഴും
ആഗ്രഹിച്ചത്
കിട്ടതിരിക്കുംബോഴുള്ള അവസ്ഥ
ഒരു കവിതയില്‍ നിന്നും
ഇടയ്ക്ക്
അടര്‍ന്നു പോയ വരികള്‍ പോലെയാണ് .

ചെമ്ബരതിപൂവിനു
അതിന്റെ തേന്‍
വണ്ടിന് നല്‍കാനായിരുന്നു
ആഗ്രഹം
എന്നാല്‍
അത്
പൂമ്ബാടയ്ക്ക് നല്‍കേണ്ടിവന്ന
ചെമ്പരത്തി പൂവിന്റെ
കഥയാണീ കവിത

Generated from archived content: poem1_apr26_12.html Author: m.abhilash

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here