എങ്ങനെ മലയാളത്തിലൊരു കൊമേഴ്സ്യല്‍ സിനിമ ഉണ്ടാക്കി വില്‍ക്കാം?

സമ്പാറും പുളിശ്ശേരിയും ദക്ഷിണ കേരളത്തിലും മലബാറിലും മധ്യകേരളത്തിലും പലതരമാണെങ്കിലും ഒരേ ചേരുവകളങ്ങിയ ഒന്നിപ്പോള്‍ കേരളത്തിലെല്ലാം അരോചകമായ വിഭവങ്ങളാണ്. സിനിമയാണ് ആ വിഭവം. നളപാചകം കണക്കെയങ്ങനെ ഇപ്പോള്‍ മലയാളത്തിലൊരു കൊമേഴ്സ്യന്‍ സിനിമയുണ്ടാക്കി വില്‍ക്കണം എന്നു പഠിക്കാന്‍ ഒരു സംവിധായകന്റെ കീഴിലും പോകാതെ ഒരുകോളേജിലും പോകാതെ, പഠിക്കാന്‍ താഴെ പറയുന്ന മാര്‍ഗ്ഗങ്ങള്‍ അതേപടി അവലംബിക്കുക.

1. ഹിറ്റായ പഴയ കാല പടങ്ങളുടെ കാസറ്റ് വാങ്ങി ( അല്പം വിവാദം നിറഞ്ഞവയാവണം) പഴയ വീഞ്ഞ് പുതിയ കുപ്പിയിലിറക്കുക.

2. തേജാഭായ് & ഫാമിലി, ഹാപ്പി ഹസ്ബന്‍ഡ്സ് , ക്രിസ്ത്യന്‍ ബ്രദേഴ്സ്, ചൈനാടൗണ്‍ തുടങ്ങിയ പലയാ‍വവര്‍ത്തി കാണുക. മന: പാഠമാക്കുക.

3. ട്വന്റി ട്വന്റി സംവിധാനം ചെയ്ത ജോഷിയെ മനസ്സില്‍ ധ്യാനിക്കുക. 4 പേര്‍ക്കുള്ള നാരങ്ങാ വെള്ളം നാല്‍പ്പതു പേരെ ഉള്‍പ്പെടുത്തിയെതെങ്ങനെ കൂടിപ്പിക്കണമെന്ന് ഇതില്‍ നിന്നറിയാന്‍ കഴിയും.

4. പാട്ടുകളില്‍ ഇടക്കിടെ റാപ്പും റാമ്പും ക്ലബ്ബുഡാന്‍സും കലര്‍ത്തുക… യ്യ്യൊ… ബേബി … തുടങ്ങിയവ പശ്ചാത്തലമാക്കിയാല്‍ നന്ന്.

5. മലയാളം പാട്ട് ഒന്നുകില്‍ ശങ്കര്‍മഹാദേവനെക്കൊണ്ടോ ശ്രേയാഘോഷാലിനെക്കൊണ്ടോ മാത്രം മംഗ്ലീഷ് ചുവയില്‍ പാടിപ്പിക്കുക ( മാടമ്പിയിലെ ‘’ കല്യാണക്കച്ചേരി’‘… ഇവിടെ നിങ്ങള്‍ക്ക് സ്പെസിമെന്നാ‍യി പഠിക്കാവുന്ന ഉദാഹരണമാണ്)

6. പാലക്കാടോ പൊള്ളാച്ചിയോ ഷൂട്ടിംഗ് സ്ഥലമാക്കണം. നായിക സ്വപ്നം കണ്ടാലുടന്‍ മേഘവും വയലും വരാന്‍ പാട്ടിനു പറ്റിയ സാഹചര്യം നിലവില്‍ ഇവിടെ മാത്രമേ ലഭ്യമായിട്ടുള്ളു.

7 സിനിമയിലെവിടെയെങ്കിലും നിര്‍ബന്ധമയും ഒരു കല്യാണം വേണം. കല്യാണപാര്‍ട്ടി വേണം ഇവിടെയൊരു പാട്ട് തിരുകി കയറ്റാനുള്ള സ്കോപ്പുണ്ട്.

8 പാട്ടിനൊപ്പം നായികയ്ക്കു ചുറ്റും നൃത്തം വെക്കുന്ന പെണ്‍കുട്ടികള്‍ ഇറുകിയതും അല്‍പ്പവസ്ത്രധാരണികളുമായിരിക്കണം . നായിക ഒരു കാരണവശാലും അല്‍പ്പവസ്ത്രധാരിയായിരിക്കരുത് . അത് മലയാളിപുരുഷന്മാരുടെ കസവുസാരി/ ചുരിദാര്‍ മനോഭാവത്തെ മുറിവേല്‍പ്പിക്കാനിടയുണ്ട്.

9 അമ്പലമണിപോലെ നായകന്റേയോ സഹനടന്റേയോ , വില്ലന്റേയോ അടിവാങ്ങാന്‍ ഹാസ്യനടന്മാരെ ( പണ്ടു ഹരിശ്രീ അശോകനായിരുന്നെങ്കില്‍ ഇപ്പോളീ സ്ഥാനം കയ്യാളുന്നത് സുരാജ് വെഞ്ഞാറമ്മൂട് ആണ്)

10 പാ‍ട്ടിന്റെ വരികള്‍ക്കിടയില്‍ ആവണി, ആതിര, നിനവ് തുടങ്ങിയ പദങ്ങള്‍ നിര്‍ബന്ധമായും ഉണ്ടാവണം.

11 വില്ലന്മാര്‍ ബോംബേ അധോലോകവുമായോ, ക്വട്ടേഷന്‍ ടീമംഗങ്ങളോ ആയിരിക്കാം . മുകേഷ് അംബാനിയെപ്പോലെ അവര്‍ കോട്ട് ധരിച്ചിരിക്കണം. ( കടപ്പാട്: സാഗര്‍ ഏലിയാസ് ജാക്കി)

ഇത്രയുമായാല്‍ സിനിമയുടെ മോള്‍ഡ് കൈവശമുള്ള ഏതെങ്കിലും സ്റ്റുഡിയോക്കാരെ ഏല്‍പ്പിക്കുക. പ്രിവ്യൂവിന് മുമ്പായി പത്രക്കാര്‍ക്കു ചായസല്‍ക്കാരം നല്‍കാന്‍ മറക്കരുത് . പിന്നീട് സൈറയുടെ സംവിധായകന്‍ ബിജുവിനെപ്പോലെയോ പ്രിയനന്ദനേപ്പോലെയോ ‘’ ശശി’‘ ആയി നിന്നിട്ടു കാര്യമില്ല

Generated from archived content: essay1_mar12_12.html Author: libinraj_mp

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here