ഭാര്യഃ-
തിരക്കുളള ബസ്സിൽ അയാൾ ഒതുങ്ങി നിന്നു. ഇടയ്‌ക്കിടെ ബ്രേക്കിടുന്ന ഡ്രൈവറെ ശപിച്ച് വീർപ്പുമുട്ടി നിൽക്കുമ്പോൾ, മുന്നിൽ നിന്ന ആ സ്‌ത്രീ അയാളുടെ മാറത്ത് വീണുകൊണ്ടിരുന്നു.
അയാൾക്ക് ദേഷ്യം സഹിക്കാനായില്ല.
ആ സ്‌ത്രീയുടെ കാലിൽ അരിശത്തോടെ ചവിട്ടി.
ചവിട്ടിയ കാലിലെ കുഴിനഖത്തിന്റെ വേദനയോർത്ത്, ഗൂഢ നിർവൃതിയുമായി അയാൾ തന്റെ ഓഫീസ് സ്‌റ്റോപ്പിലിറങ്ങി.
കാമുകിഃ-
ആവശ്യത്തിലധികം തിരക്കുണ്ടായിട്ടും ഡ്രൈവർക്കൊന്ന് ബ്രേക്കിടാൻ തോന്നണേ എന്നാണ് അയാൾ പ്രാർത്ഥിച്ചത്.
ബസ്സിനുളളിൽ അയാൾ ആരെയൊക്കെയോ ശപിച്ചു. തൊട്ടുമുന്നിലെ പെൺകുട്ടി അയാളുടെ മാറിലേക്ക് വീണതേയില്ല.
അയാൾക്കിറങ്ങേണ്ടുന്ന സ്‌റ്റോപ്പെത്തി. അയാളിറങ്ങിയില്ല.
ഹാഫ്‌ഡേ ലീവ് മനസ്സിൽക്കുറിച്ച് അയാൾ ആ പെൺകുട്ടിക്ക് പിന്നാലെ നിന്നു.
Generated from archived content: story3_sep29.html Author: libeeshkumar_pp
Click this button or press Ctrl+G to toggle between Malayalam and English