1. പുലി
നിശ്ശബ്‌ദമായ സ്വീകരണമുറിയിലൊരു അരുവി. അരുവിയുടെ കരയിൽ മാൻകൂട്ടം.
പിറകിലെ പുൽപ്പടർപ്പിൽ….
പുലിയുടെ ശ്രദ്ധയത്രയും ഒറ്റയായ മാനിലാണ്.
ഒരൊറ്റച്ചാട്ടം മതി.
മാൻകൂട്ടം പക്ഷെ, ദാഹജലമുപേക്ഷിച്ച് ഓടി.
പിറകെ ഓടിയിട്ടും കാര്യമില്ലെന്ന് തോന്നിയതുകൊണ്ടാവാം പുലി പിൻവലിഞ്ഞു. പൊടുന്നനെയാണ്….
അവൾ അലറി വിളിച്ചു.
നാഷണൽ ജോഗ്രഫിക് ചാനലിലെ ആ പുലി?
2. പൂവൻകോഴി
മാവിൻകൊമ്പിലിരുന്ന് പൂവൻകോഴി കൂവി.
അയൽവീട്ടിലെ പിടകളുടെ ഉടലിൽ ഗൂഢമായ ലഹരി പതയുകയായിരുന്നു. തലയിലെ ചെമന്ന പൂവിൽ അവന്റെ തലയെടുപ്പൊന്ന് കാണണം!
കാൽനഖങ്ങളിൽ ഇറുകിപ്പുണരാനുളള ഊർജ്ജം.
വേഗതയിൽ വായുവിനെക്കാൾ കേമനെന്ന ഭാവം.
പിറകിലെ ചന്തമുളള കളറിൽ, നിറങ്ങളുടെ കൊളാഷ്.
അടുക്കളയിൽ നിന്ന് അവൾ കണ്ടു.
പക്ഷെ-
നാളെ?
ഒരു കണ്ണിൽ ആനന്ദവും മറുകണ്ണിൽ ഗദ്‌ഗദവും.
ഇറച്ചിമസാലയിൽ കോഴിയുടെ ഭംഗിയുളള ചിത്രം!
അവൾ തേങ്ങി.
തീൻമേശയിലെ ദുരന്തമാകുമെന്നറിയാതെ ആ പൂവൻകോഴി അപ്പോഴും വിലസികൊണ്ടിരിക്കുകയായിരുന്നു..
3. മഴ (പുരുഷനാണ്!)
സിംബോളിക് സ്വപ്നമായിരുന്നില്ല അത്.
മഴ പൊടുന്നനെ ആർത്തലച്ച് വന്നു.
സജ്ജമാകും മുമ്പ്, ഒരു ജ്യോമിതീയ ചെരിവ് സൃഷ്‌ടിക്കുകയും ചെയ്‌തു. ഉത്തേജകമായി കാറ്റും.
മാനം തെളിഞ്ഞില്ല. മഴ പെട്ടെന്ന് പിൻവലിഞ്ഞു.
ഭൂമി രോഷത്തോടെ പിറുപിറുത്തുകൊണ്ടിരുന്നു.
പലതവണ പറഞ്ഞതല്ലേ ഞാൻ നിങ്ങളോട്…
Generated from archived content: story1_nov17.html Author: libeeshkumar_pp
Click this button or press Ctrl+G to toggle between Malayalam and English