എന്റെ ആരാമം

ഞാനരെന്നറിയുന്നില്ല
എന്‍ വേദനയാരും അറിയുന്നതുമില്ല
എന്നെ പോറ്റിവളര്‍ത്തിയ എന്റെ
പെറ്റമ്മപോലുമറിയുന്നില്ല എന്‍ വേദന
അകാലത്തില്‍ അപ്രതീക്ഷിതവേളയില്‍
ഇണപിരിഞ്ഞോരു ചക്രവാകപക്ഷിയാണു ഞാന്‍
എന്‍ ജീവിതപാതയില്‍ മനസിനു കുളിര്‍മ്മയും
കണ്ണുകള്‍ക്കാനന്ദവുമായ് തീര്‍ത്ത
എന്റെ ആരാമ സൗന്ദര്യം ഞാനൊന്നു
വര്‍ണ്ണീച്ചിടട്ടയോ പ്രിയസഖികളാം പൂച്ചെടികളേ…..

ഭൂമുഖവാതില്‍ക്കല്‍ പൂത്തിരികത്തിജ്വലിക്കും പോലെ
പൂത്തു വിടര്‍ന്നു നിന്നു തെറ്റിപ്പൂവുകളെല്ലാം
കണ്ണും കരളും കവരുന്ന രീതിയില്‍
പൂമൊട്ടുകള്‍ വിടര്‍ന്നു നിന്നെന്നെ
മാടി വിളിച്ചു – പനിനീര്‍പുഷ്പ്പങ്ങള്‍
ഹൃദയത്തെ തൊട്ടുണര്‍ത്തും പല വര്‍ണ്ണങ്ങളാല്‍
പൂത്തുലഞ്ഞു നിന്നു – കടലാസു പൂവുകള്‍
തലയെടുനില്‍ക്കും പുതു പുത്തന്‍ പൂക്കളുമായ്
നിരന്നു നില്‍ക്കുന്നു‍ കള്ളിച്ചെടികളൊ
എനിക്കു മാനസികോത്സവമായി
ഹൃദയത്തെ വരച്ചു കാട്ടും കരവിരുതു പോലെ
പൂത്തു നില്‍ക്കും ആന്തൂറിയ പൂക്കളോ
അതിമനോഹരദൃശ്യങ്ങളായി മാറിയല്ലോ
ഇവകളെയെല്ലാം മറികടന്ന് എന്‍
കണ്ണിനു കൗതുകവും ഹൃദയകുളിര്‍മയും നല്‍കി
കടന്നുവന്നു മറുനാടന്‍ സുന്ദരികളാം ഓര്‍ക്കിഡുകള്‍
ഓരോ പുലരിയിലും എന്റെ ആരാമ സൗന്ദര്യം
കണ്ടാസ്വദിപ്പാനും കുശലാന്വേഷണത്തിനുമായ്
എന്‍ മാനസം വെമ്പിടുന്നു
പ്രിയ സഖികളാം പൂച്ചെടികളേ…
പലവര്‍ണ്ണങ്ങളാല്‍ ആകര്‍ഷിതരായി
നറുതേനുണ്ണാന്‍ കടന്നുവരും
തേനീച്ചകളേയും പൂമ്പാറ്റകളേയും
ലില്ലിപ്പുഷ്പ്പങ്ങളേയും വയലിലെ താമരയേയും
അതിശോഭയോടെ സൃഷ്ടിച്ച ദൈവം
എത്രയോ ധന്യന്‍ എന്നുകൂടെയോര്‍ക്ക നീ..
ഇന്നുള്ളതും നാളെ അടുപ്പില്‍‍ വീഴുന്നതുമായ
പുഷ്പ്പങ്ങളെ തമ്പുരാന്‍ ഇങ്ങനെ
ചമയിക്കുന്നതെങ്കില്‍
തന്റെ സാദൃശ്യ സൃഷ്ടിയായ നീ ഇതിലൊക്കെയും
എത്രയോ വിലയേറിയവന്‍
എന്നും ഓര്‍ക്ക നീ എന്‍ മനമേ!

Generated from archived content: poem1_may5_14.html Author: leelamma_mathew

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here