യാന്ത്രികം

 

 

 

യന്ത്രമുണ്ടോരോ ജോലിക്കുമായതിൻ
തന്ത്രമിയെനിക്കറിയില്ലയെങ്കിലും

യന്ത്രമെന്ത്രമെന്നത്രേമൊഴിയുന്നു
പിറവിതൊട്ടെന്റെ യുണ്ണികളൊക്കെയും

യന്ത്രമുണ്ട്‌ കുതന്ത്രമുണ്ടായതിൻ
മന്ത്രമാണലകൊൾവതീ വാഴ്‌വതിൽ

യന്ത്രമതു നിത്യമന്ത്രമീ ജീവിത-
ച്ചന്തയിൽ മർത്ത്യജീവിതം യാന്ത്രികം

 

 

 

Generated from archived content: poem3_jan11_10.html Author: latheesh_keezhallor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here