വിരാമചിഹ്നം വീഴാതെ ആയുസ്സുരേഖ
കാലദോഷം ശമിക്കാതെ ആവാസം
ജന്മരാശി പുണ്യഗ്രഹങ്ങൾ ദർശിക്കുന്നില്ല
ജന്മയോഗത്തിൽ നക്ഷത്രഭാഗധേയം തിരളുന്നില്ല
ശ്യാമസൂര്യകളേബരം
തിമിരാന്ധത്വമംബരം
ദുർനിമിത്തഗതാഗതം
കപട കാല മുഖാമുഖം
ഖിന്ന ദർശനമായികം
ശ്ലഥസ്വപ്‌നവിക്ഷേപണം.
എന്നിട്ടും
ഉക്തിവേഗം വെടിയുണ്ടയുടെ
കരുത്താർജ്ജിക്കുന്നില്ല
മുഷ്‌ടിയിൽ കൊടുങ്കാറ്റു ഗർജ്ജിക്കുന്നില്ല.
മസ്‌തിഷ്‌കത്തിൽ രോഷാഗ്നി കുലയ്‌ക്കുന്നില്ല
പരിവ്രാജകൻ ആലസ്യം വിട്ടുണരുന്നില്ല.
ഞാനെന്നോർമയിൽ
ഒരിത്തിരിനേരം മൃതികൊളളട്ടെ!
ഞാനെൻ കവിതയിൽ
ഒരിത്തിരിനേരമുയിർകൊളളട്ടെ!
ഞാനെൻ സ്വത്വം കാട്ടി
ഒരിത്തിരിനേരം ഞാനാകട്ടെ!
Generated from archived content: greeshmam.html Author: lalrenjan