എന്റെ പൂത്തുമ്പിക്ക്
സ്വപ്‌നത്തിന്റേതുപോലെ
വർണ്ണച്ചിറകുകളില്ല;
വാത്സല്യം മുരടിച്ച കുഞ്ഞിന്റെ
തേമ്പിയ കാലുകൾ മാത്രം.
കൃഷ്‌ണമണിക്ക്
ജ്വാലാമുഖിയുടെ തനിമയില്ല;
മുറിവേറ്റ കാലത്തിന്റെ
മേഘകൂറുമാത്രം.
കരളിന്
തേൻ കോശത്തിന്റെ ഇനിമയില്ല;
അനുഭവദുഃഖത്തിന്റെ
വിഷച്ചവർപ്പു മാത്രം.
നടപ്പാതയിൽ
പ്രത്യാശയുടെ പ്രകാശരേഖയില്ല;
കുരുടന്റെ കാഴ്‌ചക്കറുപ്പുമാത്രം.
വിരുന്നിന്
വിഭവങ്ങളില്ല;
ചീന്തിയെറിയപ്പെട്ട
ഹൃദയാവശിഷ്‌ടങ്ങൾ മാത്രം.
എന്നിട്ടും,
എന്നെ തന്നെ പിൻതുടരുകയാണല്ലോ
ആ പക്ഷി!
Generated from archived content: sep18_poem1.html Author: lal_renjan
Click this button or press Ctrl+G to toggle between Malayalam and English