കാത്തിരിപ്പ്‌

അകത്തേയ്‌ക്കും

പുറത്തേയ്‌ക്കും

തുറന്ന

വാതിൽ

വിളിച്ചവരും

വിളിക്കാത്തവരും

നിനച്ചവരും

നിയ്‌ക്കാത്തവരും

എപ്പോഴെന്നില്ലാതെ

വന്നവാതിൽ

ഈ വഴി വന്നവർ

ഈ വഴി പോയവർ

വന്നിട്ടും

പോയിട്ടും

ശൂന്യത

നിറച്ചവർ

വരാതെ

പോകാതെ

മനസ്സിൽ

കിനിഞ്ഞവർ

അവരെ

നിനച്ചു ഞാൻ

അറിയാതെ

വീണ്ടും

തുറക്കുന്നു

വാതിൽ

വരുമോ,

വരില്ലയോ?

Generated from archived content: poem1_oct29_08.html Author: kv_samsan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here