ഒരിക്കൽ കുഞ്ഞുണ്ണിമാഷ്
ഞങ്ങളുടെ സ്‌കൂളിൽ വന്നു
കഥയിൽ കയറി
വാമനവേഷമണിഞ്ഞു
കുട്ടികളോട്
മൂന്നടി ചോദിച്ചു
ക്ലാസ്‌മുറിയും, സ്‌റ്റാഫ്‌റൂമും
അസംബ്ലിഗ്രൗണ്ടും
എല്ലാമെല്ലാം
അളന്നെടുത്തോളൂവെന്ന്
കുട്ടികൾ
ഒന്നാമത്തെ അടിയിൽ
കുട്ടികളുടെ ഹൃദയങ്ങൾ
രണ്ടാമത്തെ അടിയിൽ
കുട്ടികളുടെ തലകൾ
മൂന്നാമത്തേതിനെവിടെ
വാമനൻ
ഒറ്റക്കാലിൽ നില്‌ക്കുകയാണ്
മാഷ് പാതാളത്തിലേക്ക്
പൊയ്‌ക്കോളൂ
കുട്ടികൾ പറഞ്ഞു.
Generated from archived content: poem_may7.html Author: kuzhoorwilson