ഒരു കോഴിക്കവിത

അടുക്കളക്കാരീ

എത്രനേരമായിങ്ങനെ

വെന്തുവോയെന്ന്‌

നുള്ളിനോക്കുന്നു.

അപ്പാടെ നീ പുഴുങ്ങിയ

ഈ ശരീരത്തിൽ

എല്ലാം പാകമായെന്നു തോന്നുന്നു.

നീ തിരുമ്മിയിട്ട

വേപ്പിലകളെ നല്ല പരിചയം

ആ വേപ്പുമരത്തിന്റെ

താഴെ ഞാൻ കുറെ നടന്നിട്ടുണ്ട്‌.

നിനക്കറിയുമോ…..

അല്ലെങ്കിൽ വേണ്ട ബോറടിക്കും.

കരളിന്റെ വേവു കൂടിക്കാണും

ദശയുടെ ഓരോ അണുവിലും

മുളകും മല്ലിയും

കുരുമുളകും ശരിക്കും പിടിച്ചിട്ടുണ്ട്‌.

നീറുന്നത്‌ അതിനാലല്ല-

കരിയുന്നതിനു മുൻപ്‌

പിള്ളാർക്കും കൊടുത്തു

അവർ കളഞ്ഞതുപോലും

അപ്പാടെ കഴിച്ചു

നീ മയങ്ങാതെ തീരില്ല

ഈ നീറ്റൽ.

Generated from archived content: poem2_feb20_07.html Author: kuzhoorwilson

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleവർഷമേഘങ്ങൾ
Next articleആൾക്കൂട്ടത്തിൽ
ഉറക്കം ഒരു കന്യാസ്‌ത്രീ (1996), ഇ (2003), വിവർത്തനത്തിന്‌ ഒരു വിഫലശ്രമം (2006) എന്നീ പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചു. ഇപ്പോൾ ഏഷ്യാനെറ്റ്‌ ദുബായ്‌ ബ്യൂറോയിൽ പ്രവർത്തിക്കുന്നു. ഏഷ്യാനെറ്റ്‌ റേഡിയോയിൽ വാർത്തകൾ അവതരിപ്പിക്കുന്നു. Address: കുഴൂർ പി.ഒ. തൃശ്ശൂർ ജില്ല, Post Code: 680734

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English