എനിക്ക് ഞാനെങ്കിലുമുണ്ട്
നിനക്കോ
നിനക്ക് ഞാനെങ്കിലുമുണ്ട്
എനിക്കോ
എനിക്ക് നീയെങ്കിലുമുണ്ട്…
കാതോർത്തു… ഇല്ല.
എനിക്ക് എന്റെ നിന്നെ മാത്രം മതി
(അതുപോരെന്ന് ഉള്ളിൽ നിന്നെ മാത്രം ഞാൻ കരയുന്നു)
നിന്നെ പിരിഞ്ഞു പോയവരുടെ
ഓർമ്മയിലെ നീ
ചുണ്ടുകളിലെ നീ
വരികളിലെ നീ
ഓരോയിടങ്ങളിലും മരിച്ച് മരിച്ച്
വന്നുചേരുന്നവരുടെ നീ
പിന്നെയുമാത്മാവായി…
ഇല്ല എനിക്കു നിന്നെ തന്നെ വിശ്വാസമില്ല
പിന്നെയല്ലേ എന്നെ
ആകെയുള്ള വിഷമം
ഇതെഴുതുമ്പോൾ നീ
വായിക്കുന്നില്ലല്ലോയെന്നാണു
വായിച്ച്
ചിരിക്കുകയോ
ചിന്തിക്കുകയോ
കരയുകയോ
ചെയ്യുമ്പോൾ
ചിലപ്പോൾ മരിച്ചു പോലും പോയിക്കാണും.
Generated from archived content: poem1_nov26_07.html Author: kuzhoorwilson