കുളിച്ചില്ല മുഖം വടിച്ചില്ല
നനച്ചില്ല ഉടുതുണി പിന്നെ
അടിച്ചു രാവും പകലും
കിടപ്പായ് ഷാപ്പിൽ തന്നെ….
അഴിഞ്ഞ മുണ്ടും ചുറ്റി
അലഞ്ഞു ആൾക്കുട്ടത്തിൽ
കുറിച്ചു അക്ഷരങ്ങൾ കുറച്ചെങ്കിലും
തിരിച്ചറിഞ്ഞു കവി ആയില്ലെന്നു
അയ്യപ്പനായില്ലന്നറിഞ്ഞപ്പോൾ
കുളിച്ചു വസ്‌ത്രം മാറീ
പുറപ്പെട്ടിരുമുടിക്കെട്ടുമായ്
സാക്ഷാൽ അയ്യപ്പനെ കാണാൻ…..!
Generated from archived content: poem2_dec22_10.html Author: kutty_edakkazhiyoor