ദി ബിസിനസ്സ്‌

വിവാഹിതനായി പത്ത്‌ വർഷം കഴിഞ്ഞിട്ടും എനിക്ക്‌ ഒരു കുഞ്ഞിക്കാല്‌ കാണുവാനുളള ഭാഗ്യം സിദ്ധിച്ചില്ല. നാട്ടുകാരുടേയും ബന്ധുജനങ്ങളുടേയും ശക്തമായ നിർബന്ധത്തിനു വഴങ്ങി, വിവാഹത്തിന്റെ പത്താം വാർഷികദിനത്തിൽ ഒരു പതിനായിരം രൂപ ആരാധനാലയം മുഖേന (വർഗ്ഗീയത ഭയന്ന്‌ ക്ഷേത്രമെന്നോ മസ്‌ജിദെന്നോ ചർച്ചെന്നോ പറയുന്നില്ല) നേർച്ചയെന്ന പേരിൽ ദൈവത്തിന്‌ നൽകി ഞാൻ കാത്തിരിപ്പ്‌ തുടങ്ങി. നല്ലൊരു തുകയായിരുന്നതുകൊണ്ടായിരിക്കാം ദൈവം അത്‌ പെട്ടെന്ന്‌ സ്വീകരിച്ചു. ഒരു വർഷത്തിനകംതന്നെ നഗരത്തിലെ ഒരു പ്രധാന ആശുപത്രിയിൽ എന്റെ കുഞ്ഞ്‌ ജൻമം കൊണ്ടു. ആശുപത്രിക്കട്ടിലിൽ വാവിട്ടു കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞിന്റെ ചുരുട്ടിപ്പിടിച്ച മുഷ്‌ടിയിലതാ രണ്ടു തുണ്ട്‌ കടലാസുകൾ. ഞാനത്‌ എടുത്തുനോക്കി- തുകയടച്ച ബില്ലും ഗ്യാരണ്ടികാർഡും!

Generated from archived content: story_dec10.html Author: kuttikakam_jaseel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English