എല്ലാം ചിത്രങ്ങളാണു മനസ്സില്‍
ഈര്‍പ്പം തട്ടി വക്കു ദ്രവിച്ചത്,
കൊടും ചൂടില്‍ കത്താതെ കരിഞ്ഞത്,
പഴക്കം കൊണ്ട് മോഹവില വീണത്,
മിനുക്കം കൊണ്ട് മോഹിപ്പിക്കുന്നത്,
തിടുക്കം കൊണ്ട് പിഞ്ഞിപ്പോയതും
എല്ലാം ചിത്രങ്ങളാണു മനസ്സില്‍…
മഴ… മഞ്ഞുപൊടി പാറുന്ന കോടമഴ,
തേനരിച്ചെന്ന പോല്‍ സൗമ്യമഴ
ചരല്‍ക്കല്ലു കീറ്റുന്ന രുദ്രമഴ
എല്ലാം ഏറ്റുവാങ്ങിയതാണ്
എല്ലാറ്റിന്റേയും പകര്‍പ്പുണ്ട് മനസ്സില്‍
കോടമഴയില്‍ ആറാടിയിട്ടുണ്ട്
സൗമ്യമഴയില്‍ ഉന്മത്തമായിട്ടുണ്ട്
രുദ്രമഴയില്‍ വിയര്‍ത്തൊലിച്ചിട്ടുണ്ട്
ചിലപ്പോള്‍ വെന്തു നീറിയിട്ടുണ്ട്
അങ്ങനെയാണത്രെ ‘ പതം’ വരുന്നത്
കരുവാന്‍ പറഞ്ഞത് കാലം ശരിവയ്ക്കുന്നുണ്ട്
ചില ചിത്രങ്ങള്‍ ഇപ്പോഴും കരയുന്നുണ്ട്
ചോരയിറ്റുന്ന കരച്ചില്‍
കരള്‍ പിടക്കുന്ന ആ ചിത്രം
തിരസ്ക്കാരം കുടിയിറക്കിയതിന്റെതാണ്
നൃശംസതയുടെ രക്തദാഹിയായ
വാക്കുകളാണ് തിരുമുറിവു തീര്‍ക്കുന്ന
ആ ആണികള്‍ ; ഉടന്‍ വധത്തിന്റെ കുന്തവും
മരിക്കത്ത ചിത്രമേ,
നീയെന്റെ ജീവിതമാണ്
Generated from archived content: poem2_aug9_12.html Author: kusumshalal
Click this button or press Ctrl+G to toggle between Malayalam and English