ഭ്രാന്ത്
ഒരു കയ്യിൽ
സെക്സ് ടൂറിസം
മറുകയ്യിൽ
എയ്‌ഡ്‌സ് ബോധനം
ഭ്രാന്തേ
നിൻപേര് ഭരണകൂടം
സ്വാശ്രയം
വിദ്യതേടിയെത്തിയ
കുട്ടിയോടും
അപ്പനോടും
അംശവടിയിൽ
ബലമായി പിടിച്ച്
പരിശുദ്ധ പിതാവു പറഞ്ഞു
രൂപതാ
അതിരൂപതാ.
സർ
സർ
സാർ
സാാർ.
ഇത്
എൽ.പി. സ്‌ക്കൂളോ
സർക്കാരാപ്പീസോ?
സോറി സർ
ഇത്
നിയമസഭ.
Generated from archived content: poem1_may10_06.html Author: kureeppuza_sreekumar